'ഒരാളുടെയും ഔദാര്യത്തില്‍ ജീവിക്കാതിരിക്കുക'; അമ്മാവന്റെ വാക്കുകള്‍ ഓര്‍മിച്ച് ശ്വേത മേനോന്‍


അദ്ദേഹത്തിന്റെ ഉപദേശങ്ങളെല്ലാം താന്‍ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്തിരുന്നുവെന്ന് പറയുന്നു താരം.

Swetha menon, uncle

രണത്തിന് കീഴടങ്ങിയ അമ്മാവനെപ്പറ്റി ഹൃദയസ്പർശിയായ കുറിപ്പുമായി നടി ശ്വേത മേനോൻ. അമ്മയുടെ മൂത്ത ജ്യോഷ്ഠൻ എം.പി. നാരായണമേനോൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടുപിരിഞ്ഞുവെന്നും സൈനികനായ അദ്ദേഹം കുടുംബത്തിന്റെ ശക്തിയായിരുന്നുവെന്നും ശ്വേത ഫേസ്ബുക്കിൽ കുറിക്കുന്നു. പെൺകുട്ടിയായതുകൊണ്ട് വീട്ടിലിരിക്കണമെന്ന് അർഥമില്ലെന്നും സ്വന്തം കരിയറും പണം സമ്പാദിക്കലും അഭിപ്രായങ്ങൾ എടുക്കലുമെല്ലാം പ്രധാനപ്പെട്ടതാണെന്ന് ചെറുപ്പത്തിലേ അദ്ദേഹം തനിക്ക് പറഞ്ഞുതന്നുവെന്ന് നടി പറയുന്നു.

എന്റെ അമ്മാമ്മ (അമ്മയുടെ മൂത്ത ജേഷ്ഠൻ) ശ്രീ MP നാരായണമേനോൻ (മുടവങ്കാട്ടിൽ പുത്തൻവീട്ടിൽ നാരായണമേനോൻ) ഇന്ന് രാവിലെ ഞങ്ങളെ...

Posted by Shwetha Menon on Wednesday, 12 May 2021

ഒരാളുടെയും ഔദാര്യത്തിൽ ജീവിക്കാൻ ഇടവരരുതെന്നും സ്വാശ്രയത്വം നേടിയെടുക്കണമെന്നും അമ്മാവൻ പഠിപ്പിച്ചുവെന്നും എഴുതുന്നു ശ്വേത. അദ്ദേഹത്തിന്റെ ഉപദേശങ്ങളെല്ലാം താൻ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്തിരുന്നുവെന്ന് പറയുന്നു താരം. എവിടെയായിരുന്നാലും നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നുവെന്നും ഞങ്ങളെ അനുഗ്രഹിക്കണമെന്നും നിങ്ങൾ ഞങ്ങളെയെല്ലാം കാണുന്നുണ്ടെന്ന് അറിയാമെന്നും കുറിപ്പിന്റെ അവസാനത്തിൽ ശ്വേത പറയുന്നു.

Content highlights :actress swetha menon remebering her late uncle advise in facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented