ഞാന്‍ കുള്ളനല്ല, നിങ്ങളുടെ ഉയരമില്ല എന്നേയുള്ളൂ, പോസ്റ്റര്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി


ഞാന്‍ കുള്ളനല്ല, നിങ്ങളുടെ ഉയരമില്ല എന്നേയുള്ളൂ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

-

സുധി കോപ്പയും സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ഞാന്‍ മനോഹരന്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രം പ്രധാനമായും പറയുന്നതെന്നും ചിത്രത്തിലെ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി സുരഭി പറയുന്നു. ഞാന്‍ കുള്ളനല്ല, നിങ്ങളുടെ ഉയരമില്ല എന്നേയുള്ളൂ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

Just unveiling the first look poster of my new movie #NjanManoharan, which was planned 2 yrs ago!??

I'M NOT SHORT I'M JUST UNUSUALLY NOT TALL

സുധി കോപ്പയും ഞാനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് 'ഞാന്‍ മനോഹരന്‍'.

ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആ മകന്റെ സ്വപ്നങ്ങളും അതിമനോഹരമായി പറഞ്ഞു പോകുന്ന ചിത്രത്തില്‍ മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്ജനും മകനായി മാസ്റ്റര്‍ ആദിഷും അഭിനയിക്കുന്നു. ശാരീരികമായ പരിമിതികള്‍ ഒരുവന്റെ സ്വപ്നങ്ങളുടെയോ കഴിവിന്റേയോ പരിധി നിശ്ചയിക്കാനുള്ള അളവുകോല്‍ അല്ലെന്ന് വ്യക്തമാക്കുകയാണ് ചിത്രം. ലിദേഷ് ദേവസ്സി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുനില്‍ ജോസഫാണ്. ജിന്‍സ് കെ ബെന്നിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിതിന്‍ പി മോഹനാണ് നിര്‍വ്വഹിക്കുന്നത്. മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യും സുനില്‍ റഹ്മാന്‍, കലാ സംവിധാനം അരുണ്‍ പി അര്‍ജുന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, പി ആര്‍ ഒ ദേവസിക്കുട്ടി.

njan manoharan poster

Content Highlights : actress surabhi lakshmi facebook post njan manoharan movie poster

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented