'ബംഗാളി നടിയാണോ? അദ്ദേഹം എന്നോട് ചോദിച്ചു'; അനുഭവക്കുറിപ്പുമായി സുരഭി ലക്ഷ്മി


പ്രണബ് മുഖർജിയിൽ നിന്ന് ദേശീയ ​പുരസ്കാരം ഏറ്റുവാങ്ങിയ അനുഭവം പങ്കുവച്ച് നടി സുരഭി ലക്ഷ്മി

-

മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടി സുരഭി ലക്ഷ്മി പങ്കുവെക്കുന്ന കുറിപ്പ് വൈറലാകുന്നു. 2016ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം താൻ അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നാണ് ഏറ്റുവാങ്ങിയതെന്നും സുരഭി പറയുന്നു. അന്നത്തെ അനുഭവങ്ങളാണ് സുരഭി കുറിച്ചിരിക്കുന്നത്. തന്റെ വേഷവിധാനം കണ്ട് ബംഗാളി വനിതയുടെ പരമ്പരാഗത വസ്ത്രരീതി പോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

സുരഭി ലക്ഷ്മിയുടെ കുറിപ്പ് വായിക്കാം

പ്രണാമം
നാഷണൽ അവാർഡ് ലഭിച്ചപ്പോൾ ഏറെ സന്തോഷം നിറഞ്ഞ കാര്യങ്ങളിലൊന്ന് അത് ഏറ്റുവാങ്ങുന്നത് ഇന്ത്യൻ പ്രസിഡണ്ടിന്റെ കയ്യിൽ നിന്നാണല്ലോ എന്നതായിരുന്നു. തലേദിവസം നടന്ന നാഷണൽ അവാർഡ് റിഹേഴ്സൽ സമയത്ത് ഇന്ത്യൻ പ്രസിഡണ്ടായി ഒരാൾ നിന്നിരുന്നു. നമ്മൾ അദ്ദേഹത്തിന്റെ അടുത്ത് പോയി നിൽക്കേണ്ടുന്ന പൊസിഷനും വാങ്ങിക്കേണ്ട പൊസിഷനുമൊക്കെ അസ്സലോടെ മനസ്സിലാക്കാനായിരുന്നു അത്. പിറ്റേന്ന് അദ്ദേഹം വന്നത് ഒരു അവിസ്മരണീയ നിമിഷമായി ഞാൻ ഓർക്കുന്നു, ഒരു ചെറിയ, വലിയ മനുഷ്യൻ.. ഞാൻ ആലോചിച്ചു ഇന്ത്യൻ പ്രസിഡണ്ടിനെ ആണല്ലോ ഞാൻ ഇങ്ങനെ മുഖാമുഖം കാണുന്നത്, ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സ്വപ്നമാണോ ഇതെന്നു പോലും ചിന്തിച്ചുപോയി. വേദിയിൽ കയറി അദ്ദേഹത്തിൽ നിന്ന് പുരസ്കാരം ഏറ്റ് വാങ്ങുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു 'Are u Bengali actress' ?.
No sir Malayali.

'Your dress like Bengali traditional dress '.

ഇത്രയെ സംസാരിക്കാൻ സാധിച്ചുള്ളൂ, എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ നിമിഷത്തിലെ, രാജ്യത്തിന്റെ പ്രഥമ പൗരനായിരുന്ന ബഹു :പ്രണവ് മുഖർജി ഇന്ന് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. മുൻ പ്രസിഡണ്ടുമാരായിരുന്ന ബഹു :കെ ആർ നാരായണനും ബഹു :അബ്ദുൽ കലാമുമൊക്കെ ഈ ലോകത്ത് നിന്ന് വേർപിരിഞ്ഞപ്പോൾ അനുഭവിച്ചതുപോലെയുള്ള അതേ വിഷമം...അതേ ശൂന്യത. 'ഓർമകൾക്കില്ല ചാവും ചിതയും ജരാനരകളു'മെന്നിരിക്കെ നമ്മുടെ ഹൃദയങ്ങളിൽ ഈ ആദരണീയനായ ബഹുമുഖപ്രതിഭയും ജീവിക്കും.മുൻ പ്രസിഡണ്ട് ബഹു : പ്രണബ് മുഖർജിക്ക് പ്രണാമം..

Content Highlights :actress surabhi lakshmi facebook post about former president pranab mukherji death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented