വര്‍ഷങ്ങള്‍ക്ക് മുമ്പ്  ശബരിമലയിലെ പതിനെട്ടാം പടിയില്‍  ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍  പ്രചരിച്ചിരുന്നു. നടി സുധ ചന്ദ്രന്‍  ആണ് ഈ പതിനെട്ടാംപടി വിവാദത്തില്‍പ്പെട്ടത്. ശബരിമല സ്ത്രീപ്രവേശനവിഷയം കത്തിനില്‍ക്കുന്ന സമയത്ത് വിവാദത്തില്‍  വിശദീകരണവുമായി സുധാ ചന്ദ്രന്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അന്ന് നടന്നതെന്തെന്ന് താരം വ്യക്തമാക്കിയത്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ നൃത്തരംഗം ചിത്രീകരിച്ചതെന്ന് സുധാ ചന്ദ്രന്‍ പറയുന്നു.

'ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍  സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചിരുന്നത്. അയ്യപ്പനെ തൊഴണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍  കോടതിവിധിയുടെ പേരില്‍  ആചാരങ്ങളെ നിഷേധിക്കാന്‍  ഒരുക്കമല്ല. ഇപ്പോള്‍  52 വയസായി. അയ്യപ്പനെ കാണാന്‍  ഇനിയും കാത്തിരിക്കാന്‍  തയ്യാറാണ്. ഭഗവാന്‍  വിളിക്കുമ്പോള്‍ മാത്രമേ മല ചവിട്ടൂ. ഒരേസമയം പുരോഗമനപരമായും പരമ്പതാഗതമായും ചിന്തിക്കുന്ന ആളാണ് ഞാന്‍.' സുധാ ചന്ദ്രന്‍ പറയുന്നു

1986 ചിത്രീകരിച്ച നമ്പിനാര്‍  കെടുവതില്ലൈ എന്ന ചിത്രത്തിനു വേണ്ടി യുവ നടിമാരായ ജയശ്രീ, സുധാ ചന്ദ്രന്‍  അനു, വടിവുകരസി, മനോരമ എന്നിവര്‍  പതിനെട്ടാം പടിയില്‍ വെച്ച് നൃത്തം ചെയ്തതെന്നായിരുന്നു വാര്‍ത്ത. കടുത്ത അയ്യപ്പ ഭക്തനായ കെ.ശങ്കര്‍ സംവിധാനം ചെയ്ത ഒരു ഭക്തിചിത്രം ആണ് നമ്പിനാര്‍ കെടുവതില്ലൈ. പ്രഭു, വിജയകാന്ത്, ജയശ്രീ, സുധ ചന്ദ്രന്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന് യുവനടിമാരെ കൊണ്ട് പതിനെട്ടാം പടിയില്‍ വച്ച് നൃത്തം ചെയ്യിച്ചതിന് കായകുളംകാരനായ ഒരു ഭക്തന്‍ നടിമാര്‍ക്കെതിരെ റാന്നി കോടതിയില്‍ കേസ് കൊടുത്തിരുന്നു. ജയശ്രീ, സുധ ചന്ദ്രന്‍, ആണ്, വടിവുക്കുറശ്ശി, മനോരമ തുടങ്ങിയവരായിരുന്നു കേസിലെ ഒന്ന് മുതല്‍ അഞ്ചു വരെ പ്രതികള്‍. 

actress sudha chandran sabarimala women entry issue nambinar keduvathillai movie controversy