ധ്യാനിൻ്റെ ഇന്റർവ്യൂ തമാശകൾ പറയുമ്പോൾ മതിമറന്നു ചിരിക്കുന്ന ശ്രീനിയേട്ടൻ; ചിത്രങ്ങളുമായി സ്മിനു സിജോ


ഈ സന്തോഷം എന്നും മായാതിരിക്കട്ടെയെന്നും ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നതെന്നും പറഞ്ഞുകൊണ്ടാണ് സ്മിനുവിന്റെ കുറിപ്പ് തുടങ്ങുന്നത്.

നടി സ്മിനു സിജോ ശ്രീനിവാസനെ സന്ദർശിച്ചപ്പോൾ | ഫോട്ടോ: www.instagram.com/sminusijo/

അസുഖങ്ങൾ കാരണം ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. കഴിഞ്ഞമാസം അദ്ദേഹത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹം പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുകയാണ് നടി സ്മിനു സിജോ.

ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് സ്മിനു ശ്രീനിവാസനേക്കുറിച്ച് പറയുന്നത്. ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശിച്ചതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. ഈ സന്തോഷം എന്നും മായാതിരിക്കട്ടെയെന്നും ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നതെന്നും പറഞ്ഞുകൊണ്ടാണ് സ്മിനുവിന്റെ കുറിപ്പ് തുടങ്ങുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ അദ്ദേഹം ഇന്ന് പൂർണ ആരോഗ്യവാനാണെന്നും അവർ പറഞ്ഞു.

ധ്യാൻ ഇന്റർവ്യൂവിൽ പറയാൻ മറന്നതോ അതോ അടുത്ത ഇന്റർവ്യൂവിൽ പറയാൻ മാറ്റിവച്ചതോ അറിയില്ല. എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോൻ്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടൻ്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാൻ്റിയുടെയും കൂടെ ചെലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എൻ്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് -സ്മിനു കുറിച്ചു.

പൂർണ്ണ ആരോഗ്യവാനായശേഷം എഴുതാൻ പോവുന്ന അടുത്ത തിരക്കഥയെ പറ്റി അദ്ദേഹം വാ തോരാതെ സംസാരിച്ചെന്നും സ്മിനു എഴുതി. ആ കണ്ണുകളിലെ തിളക്കം, അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ്റെ തിരിച്ചു വരവിന് എന്നു പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഓപ്പറേഷൻ ജാവ, കെട്ട്യോളാണെന്റെ മാലാഖ, പ്രകാശൻ പറക്കട്ടെ, ജോ ആൻഡ് ജോ എന്നിവയാണ് സ്മിനു അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങൾ.

Content Highlights: Actress Sminu Sijo Instagram Post, Sminu Sijo Visited Sreenivasan and Family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented