നടി ശോഭനയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. നടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പുതിയ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താനല്ല ആ പോസ്റ്റുകള്‍ക്ക് പിന്നിലെന്നും മറ്റാരോ ആണ് തന്റെ ഔദ്യോഗിക പേജ് ഉപയോഗിക്കുന്നതെന്നും നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

പോലീസില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് തിരികെ ലഭിച്ചാല്‍ വിവരമറിയിക്കാമെന്നും നടി അറിയിച്ചു. ഹാക്ക് ചെയ്തവരെ വെറുതെ വിടരുതെന്നു പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

SHOBHANA INSTAGRAM

Content Highlights : actress shobhana facebook account hacked