ഈ പാട്ട് ഇത്രയും മനോഹരമാണെന്ന് മനസിലാക്കാൻ 25 വർഷം വേണ്ടിവന്നു -ശോഭന


മധുമുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മലയാളത്തിലെ ക്ലാസിക് സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

മണിച്ചിത്രത്താഴിൽ നിന്നൊരു രം​ഗം, ശോഭന | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, അരുൺ പയ്യടിമീത്തൽ | മാതൃഭൂമി

ടി ശോഭന അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ മണിച്ചിത്രത്താഴിലെ നാ​ഗവല്ലിയാണെന്നായിരിക്കും മിക്കവരുടേയും ഉത്തരം. സിനിമയിറങ്ങി 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ഈ സിനിമയും ​ഗാനങ്ങളും തമാശരം​ഗങ്ങളുമെല്ലാം പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ഇഷ്ട​ഗാനത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ശോഭന.

വരുവാനില്ലാരുമീ എന്ന ​ഗാനത്തേക്കുറിച്ചാണ് ശോഭന ഇൻസ്റ്റാ​ഗ്രാമിലൂടെ പറഞ്ഞത്. മണിച്ചിത്രത്താഴിലെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഇതുവരെ ഒരു മുറൈ വന്തു പാർത്തായായും അതുകഴിഞ്ഞാൽ പഴംതമിഴ് പാട്ടുമാണെന്നും അവർ പറഞ്ഞു എന്നാൽ സിനിമ ഈയിടെ വീണ്ടും കണ്ടതോടെ 'വരുവാനില്ലാരുമീ' എന്ന ഗാനത്തിൽ മയങ്ങിപ്പോയെന്നും ശോഭന കുറിച്ചു.



''വരുവാനില്ലാരുമീ...അത്രയും മനോഹരമായ വരികൾ. ഈയിടെ ചിത്രം കണ്ടപ്പോഴാണ് ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മനസിലാക്കിയത്. 25 വർഷങ്ങൾക്കു മുൻപ് ക്ലൈമാക്സ് ഗാനമായ ഒരു മുറൈ വന്തു പാർത്തായയും അതു കഴിഞ്ഞാൽ പഴംതമിഴ് പാട്ടുമായിരുന്നു എൻറെ പ്രിയ ഗാനങ്ങൾ. ഈ മനോഹര ഗാനത്തെ ഞാൻ ഇപ്പോൾ മാത്രമാണ് അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും, പ്രേക്ഷകർ വളരെ മുമ്പുതന്നെ അതിൻറെ സംഗീതമൂല്യം മനസ്സിലാക്കിയിട്ടുണ്ട്. ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം ..എം ജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു.. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു'' ശോഭന ഇൻസ്റ്റഗ്രാമിൽ എഴുതി.

മധുമുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മലയാളത്തിലെ ക്ലാസിക് സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മോഹൻലാൽ, സുരേഷ് ​ഗോപി, കന്നഡ നടൻ ശ്രീധർ, സുധീഷ്, ഇന്നസെന്റ്, നെടുമുടി വേണു, തിലകൻ, കുതിരവട്ടം പപ്പു, ​ഗണേഷ്, കെ.പി.എസി.ലളിത, വിനയപ്രസാദ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി പ്രവർത്തിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു.

Content Highlights: actress shobana about songs in manichithrathazhu, varuvanillarumee song, ks chithra songs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented