shivani Bhai
കാൻസറിനോട് പോരാടുകയാണ് നടി ശിവാനി ഭായ്. തന്റെ പോരാട്ടവീര്യം വ്യക്തമാക്കി ശിവാനി പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്. കാൻസർ പോരാട്ടം ആരംഭിച്ചിരിക്കാം, പക്ഷേ ഞാൻ ഇത് പൂർത്തിയാക്കും;’–വീഡിയോ പങ്കുവച്ച് നടി കുറിച്ചു.
മോഹൻലാല്‍ ചിത്രം ഗുരുവിൽ ബാലതാരമായാണ് ശിവാനി അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പിയിൽ വേഷമിട്ടത് ശ്രദ്ധിക്കപ്പെട്ടു. ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ പത്തിലധികം മലയാള ചിത്രങ്ങളിലും മൂന്ന് തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.
യുഎസ്എ ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ ബിസിനസ് ഹെഡാണ് ശിവാനി. ഐപിഎല്‍ താരം പ്രശാന്ത് പരമേശ്വരൻ ആണ് ശിവാനിയുടെ ഭര്‍ത്താവ്.
content highlights : actress shivani bhai fighting against cancer shares motivation video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..