സോഷ്യൽ മീഡിയയിൽ വൈറലായി 'ലോൺലി സുമ'യുടെ ഡാൻസ്; സത്യകഥ പറഞ്ഞ് ഷീലു എബ്രഹാം


വീഡിയോ വൈറൽ ആയതോടെ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ തനിക്ക് നേരെ ഒരുപാട് വരുന്നുണ്ടെന്നു ഷീലു എബ്രഹാം

ഷീലു എബ്രഹാം | ഫോട്ടോ: www.instagram.com/lonely_suma/

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന ഒരു വീഡിയോയുണ്ട്. സ്വപ്‍ന സുന്ദരി എന്ന പാട്ടിന് നടി ഷീലു എബ്രഹാം ചുവടുകൾ വയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. ഷീലുവിന്റെ ചുവടുകളിലെ കൗതുകം തന്നെയാണ് അതിനെ വൈറൽ ആക്കിയത്. എന്നാൽ ഈ വീഡിയോ ആദ്യം പുറത്ത് വന്നത്, ഇൻസ്റ്റാഗ്രാമിലെ ലോൺലി സുമ എന്നൊരു അക്കൗണ്ടിൽ നിന്നാണ്. ആരാണ് ഈ ലോൺലി സുമ?. എന്താണ് ഷീലുവും ലോൺലി സുമയുമായുള്ള ബന്ധം?

സത്യത്തിൽ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന സിനിമയിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ലോൺലി സുമ. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്തു വൈറൽ ആകാൻ ശ്രമിക്കുന്ന ഒരാളാണ് സുമ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകർ ലോൺലി സുമയെന്ന പേരിൽ ഒരു അക്കൗണ്ട് സൃഷ്ടിച്ചിരുന്നു. ആ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.

വീഡിയോ വൈറൽ ആയതോടെ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ തനിക്ക് നേരെ ഒരുപാട് വരുന്നുണ്ടെന്നു ഷീലു എബ്രഹാം പറയുന്നു." വീഡിയോ വാട്സാപ്പിൽ കിടന്നു കറങ്ങുകയാണ്, അമേരിക്കയിൽ നിന്നു പോലും പലരും വിളിച്ചു ചോദിച്ചു ' ഷീലു പറഞ്ഞു. ഏതായാലും സിനിമയുടെ പ്രൊമോഷൻ പ്ലാൻ വർക്ക്‌ ആയി എന്നുള്ള സന്തോഷത്തിലാണ് അണിയറക്കാർ.

ലക്കി സ്റ്റാർ എന്ന ഹിറ്റ്‌ സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിൽ. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീലു എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാ​ഗ്രഹണവും കൈലാസ് മേനോൻ സം​ഗീത സംവിധാനവും നിർവഹിക്കുന്നു.

പശ്ചാത്തല സംഗീതം -ഗോപി സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. കലാസംവിധാനം -അപ്പുണ്ണി സാജൻ. വസ്ത്രാലങ്കാരം -നയന ശ്രീകാന്ത്. മേയ്ക്കപ്പ് -റോണക്സ് സേവിയർ. ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടൈന്മെന്റ് കോർണർ. പ്രൊഡക്ഷൻ കൺട്രോളർ -ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്. വാർത്താപ്രചരണം - ജിനു അനിൽകുമാർ

Content Highlights: Lonely Suma Instagram Account, Actress Sheelu Abraham on Lonely Suma, Naalaam Mura Movie

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented