ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ യുവതീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല. ഏതൊരു കാര്യവും വലിയ സമരങ്ങളിലൂടെ അല്ലാതെ നടന്നിട്ടില്ല. അത് നല്ലതാണോ ചീത്തയാണോ എന്നെന്നും ഞാന്‍ പറയുന്നില്ല. ശബരിമലയില്‍ യുവതി പ്രവേശം കാലക്രമേണ സാധ്യമാകുമെന്നും  ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷീല പറഞ്ഞു.

"ആദ്യകാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍. എത്ര സമരം ചെയ്തു, എന്തെല്ലാം പ്രശ്‌നമുണ്ടാക്കിയാണ് ഒരു ബ്ലൗസ് ഇടാന്‍ അവര്‍ സമ്മതിച്ചത്. അതുപോലെയുള്ള സമരങ്ങളിലൂടെയാണ് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. എതിര്‍പ്പുകള്‍ ഒക്കെ പതിയെ മാറിക്കോളും.

അല്ലാതെ ഇപ്പോള്‍ തന്നെ പോണം എന്ന് പറഞ്ഞു ചില സ്ത്രീകള്‍ വരുന്നുണ്ട്.. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ആളുടെ പേര് ചരിത്രത്തില്‍ എഴുതുമല്ലോ? അതിന് വേണ്ടിയാണ് ഇവരൊക്കെ ഉത്തരേന്ത്യയില്‍ നിന്ന് വരെ ഓടി വരുന്നത്. സത്യത്തില്‍ അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കുറച്ചു കാലം കഴിയുമ്പോള്‍ പതുക്കെ പതുക്കെ അത് സംഭവിക്കും"- ഷീല വ്യക്തമാക്കി 

കടപ്പാട് : ന്യൂസ് 18 കേരളം 

Content Highlights : actress sheela on sabarimala women entry issue sheela yesteryear actress sabarimala sc verdict