Photo | https:||www.facebook.com|Team-kerala-KBG-107967991360616|, Mathrubhumi
കാൻസറിനോട് പടപൊരുതി ഒടുവിൽ മരണത്തിന് കീഴടങ്ങിയ സിനിമാ സീരിയൽ താരം ശരണ്യം പ്രേക്ഷകരുടെ ഉള്ളിൽ ഒരു നോവായിത്തീരുകയാണ്. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശരണ്യ കഴിഞ്ഞ ദിവസമാണ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്.
ശരണ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ സാധാരണക്കാരും സിനിമാ സീരിയൽ രംഗത്തെ പ്രമുഖരും ആദരവർപ്പിക്കാൻ എത്തിയിരുന്നു.
നടനും എം.എൽ.എയുമായ കെ.ബി ഗണേശ് കുമാർ ശരണ്യയ്ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയപ്പോൾ അതിവൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷിയായത്. അദ്ദേഹത്തിനു മുന്നിൽ വൈകാരികമായി വിതുമ്പിക്കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ശരണ്യയുടെ അമ്മയുടെ ദൃശ്യങ്ങൾ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. മകൾ ജീവനോടെയില്ല എന്ന സത്യം അംഗീകരിക്കാത്ത പോലെയായിരുന്നു അവരുടെ പെരുമാറ്റം. ശരണ്യയുടെ കണ്ണ് തുറപ്പിക്കാനാണ് ഗണേഷിനോട് അവർ ആവശ്യപ്പെടുന്നത്. ഡോക്ടറെ വിളിക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്.
കോവിഡ് ബാധിച്ച് കുറച്ച് നാളുകൾക്ക് മുൻപാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയിൽനിന്ന് മുക്തയായ ശരണ്യ തിരിച്ചെത്തി. പിന്നീട് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.
content highlights : actress saranya sasi demise saranya mother emotional video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..