മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് നായിക പദവിയിലേക്ക് എത്തിയ നടിയാണ് സനുഷ. മലയാളത്തിലും തമിഴിലും തിരക്കേറിയ നടി തന്റെ പഠനത്തിനു വേണ്ടി ചെറിയൊരു ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപെന്‍ എന്ന് സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സനുഷയുടെ സഹോദരന്‍ സനൂപ് ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചൊരു ചിത്രത്തിലെത്തുകയാണ് .
സംവിധായകന്‍ റോജിന്‍ തോമസിന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സനുപിന്റെ ഒപ്പം അഭിനയിക്കുമ്പോള്‍ ചെറിയ ടെന്‍ഷനുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സനുഷ. ഇരുവരും തമ്മിലുള്ള ഫോട്ടോ അടക്കമുള്ള പോസ്റ്റ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സനുഷ പങ്കുവെച്ചത്.
''എല്ലാവരും എപ്പോഴും ചോദിക്കാറുണ്ട്, നിങ്ങള്‍ എപ്പോഴാണ് ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നതെന്ന്. എന്റെ അനിയന്‍ സനൂപിനൊപ്പം ഒന്നിച്ച് വര്‍ക്ക് ചെയ്യുക എന്നത് എന്റെയും സ്വപനമാണ് അവനൊപ്പം അഭിനയിക്കുമ്പോള്‍ ഒരേ സമയം കൗതുകവും ചെറിയ ടെന്‍ഷനുമുണ്ട്. എന്നേക്കാള്‍ നന്നായി അവന് അവന്റെ ജോലി ചെയ്യാന്‍ അറിയാമെന്നതു കൊണ്ടുതന്നെയാണ് ടെന്‍ഷന്‍. ഇതെന്നെ സംബന്ധിച്ച് തീര്‍ത്തും ചലഞ്ചിംഗായ ഒന്നാണ്,'' സനുഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നീല്‍ ഡി കുന്‍ഹയാണ്. രാഹുല്‍ സുബ്രഹ്മണ്യമാണ് ഈ ചിത്രത്തിനു വേണ്ടിയും ഗാനങ്ങളൊരുക്കുന്നത്.
ContentHighlights: Actress sanusha, sanoop, sanusha and brother sanoop, philips and monkey pen