
-
മലയാളികളുടെ പ്രിയ നടി സംവൃത സുനിലിന് ആണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് താന്‍ രണ്ടാമതും അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചത് . യു.എസില്‍ എഞ്ചിനീയറായ അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ് .
ഇരുവര്‍ക്കും അഗസ്ത്യ എന്നൊരു മകന് കൂടിയുണ്ട്. ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നല്കിയ പേര്.
'മകന് അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. അവന് ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം തന്നെയാണ് ലഭിച്ചത്. ഒരു കുഞ്ഞ് സഹോദരനെ. രുദ്ര എന്നാണ് പേര്.'-സംവൃത കുറിച്ചു.
ദിലീപിനെ നായികനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മകന് വലുതായതിന് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് വന്നു. 2019-ല്‍ പുറത്തിറങ്ങിയ ബിജു മേനോന് ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ നായിക വേഷത്തിലൂടെ മലയാളത്തില്‍ താരം വീണ്ടും സാന്നിധ്യമറിയിച്ചു.
2012 ലായിരുന്നു സംവൃതയും കോഴിക്കോട് സ്വദേശി അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. 2015 ഫെബ്രുവരി 21 നായിരുന്നു അഗസ്യത്യയുടെ ജനനം
Content Highlights : Actress Samvritha Sunil blessed with a baby boy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..