-
2010ലെ ഗൗതം മേനോന് ഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായായിലൂടെ സിനിമയിലെത്തിയ നടിയാണ് സാമന്ത അക്കിനേനി. സിനിമയുടെ തെലുങ്കു പതിപ്പിലൂടെ നാഗചൈതന്യയുടെ നായികയായി സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച ഈ നടി പിന്നീട് നാഗചൈതന്യയെ തന്നെയാണ് വിവാഹം ചെയ്തത്. നീ താനേ എന്‍ പൊന്‍വസന്തം, ഈച്ച, തെരി, മെർസല്‍, സൂപ്പര്‍ ഡീലക്സ്, മജിലി, ഒ ബേബി തുടങ്ങിയ ചിത്രങ്ങളിലൂടെ സാമന്ത അഭിനയപ്രതിഭ തെളിയിച്ച നടിയാണ്.
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സാമന്തയിപ്പോള്‍. സൂപ്പര്‍ ഡീലക്സിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സീ ടീവി പുരസ്കാരം ഏറ്റുവാങ്ങാന്‍ നെറ്റ് സാരിയിലാണ് നടി പ്രത്യക്ഷപ്പെട്ടത്. നടിയുടെ ശരീരത്തിലെ ബോഡീ ടാറ്റൂവും ഒരു ചിത്രത്തില്‍ വ്യക്തമാണ്.
Content Highlights : actress samantha akkineni photoshoot in sari
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..