-
96ന്റെ തെലുങ്ക് റീമേക്ക് ജാനുവിലാണ് നടി സാമന്ത അവസാനമായി അഭിനയിച്ചത്. ചിത്രം തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും ഷര്‍വാനന്ദിന്റെയും സാമന്തയുടെയും അഭിനയമികവിനെ പ്രശംസിച്ച് നിരവധി പേര് രംഗത്തു വന്നിരുന്നു. വിവാഹശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ നടി മനസു തുറന്നിരുന്നു.
'വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും' സാമന്ത ചിരിച്ചുകൊണ്ടു പറഞ്ഞു. രംഗസ്ഥലം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുമ്പു താന്‍ സ്ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും സാമന്ത പറഞ്ഞു.
ഫാമിലി മാന്‍ 2 എന്ന വെബ്സീരീസിലാണ് ഇനി സാമന്തയെ പ്രേക്ഷകര്‍ കാണുക. സെപ്തംബറില്‍ ആമസോണ്‍ പ്രൈമില്‍ റിലീസാകുന്ന വെബ് സീരീസില്‍ സാമന്ത ആക്ഷന്‍ രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Content Highlights : actress samantha akkineni opens up about movie life after marriage
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..