നന്തഭദ്രം എന്ന ചിത്രത്തില്‍ കലാഭവന്‍ മാണിയുടെ അനിയത്തി ഭാമയായി വേഷമിട്ട റിയ സെന്‍ വിവാഹിതയായി. ബാല്യകാല സുഹൃത്തും ബിസ്സിനസ്സുകാരനുമായ ശിവം തിവാരിയാണ് പൂനെയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ റിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വരുന്ന റിയ വിഷ്‌കന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഭാരതിരാജയുടെ താജ്മഹല്‍ ആണ് റിയയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം.

ബംഗാളിന്റെ സ്വപ്ന കാമുകി സുചിത്ര സെനിന്റെ കൊച്ചുമകളും, പ്രശസ്ത ബോളിവുഡ് നടി മൂണ്‍ മൂണ്‍ സെന്നിന്റെ ഇളയ മകളുമാണ് റിയ. സഹോദരി റൈമയും അറിയപ്പെടുന്ന നടിയും മോഡലുമാണ്.