മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകിയതിൽ പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദയും നടി റിമ കല്ലിങ്കലും.

"വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും" എന്നാണ് ചിന്മയി പരിഹാസരൂപേണ കുറിച്ചത്.

"നമ്മുടെ ഏറ്റവും വലിയ സാഹിത്യകാരന്റെ പേരിലുള്ള ഒരു പുരസ്കാരം 17 സ്ത്രീകൾ ലൈംഗിക പീഡനാരോപണം ഉന്നയിച്ച ഒരാൾക്ക് പോകാൻ പാടില്ല" എന്നാണ് റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക.

2018ൽ മീ ടു കാമ്പയിനിന്റെ ഭാ​ഗമായി പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത ഒരു യുവതിയാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ആദ്യം ​രം​ഗത്തെത്തിയത്. ഇതിന് പിന്നാലെ വൈരമുത്തുവിനെതിരേ ആരോപണവുമായി ചിന്മയിയും രം​ഗത്തെത്തി. തുടർന്നും നിരവധി മീ ടൂ ആരോപണങ്ങൾ വൈരമുത്തുവിനെതിരേ ഉയർന്നു വന്നിരുന്നു.

rima

Content Highlights : Actress Rima Kallingal And Singer chinmayi Sripada against Vairamuthu, ONV Award