അമ്മയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നതാണ് അവസ്ഥ- രേവതി


ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കുമെന്നും അവർ പറഞ്ഞു

രേവതി| ഫോട്ടോ: എസ്. ശ്രീകേഷ് | മാതൃഭൂമി

താരസംഘടനയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നാണ് അവസ്ഥയെന്ന് നടി രേവതി. താരസംഘടനയിൽ ഞാനിപ്പോഴും അം​ഗമാണ്. ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കുമെന്നും അവർ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈമിലായിരുന്നു രേവതിയുടെ പ്രതികരണം.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം എന്ന് തന്നെയാണ് ഡബ്ലിയു.സി.സി ആവശ്യപ്പെടുന്നത്. ഇതിൽ ഒരു മാറ്റവുമില്ല. റിപ്പോർട്ടിൽ സ്വകാര്യമായ പല പരാമർശങ്ങളുമുണ്ടാവാം. ഒരു സ്റ്റഡി മറ്റീരിയൽ എന്ന രീതിയിൽ വേണം പുറത്തുവിടാൻ. അപ്പോഴേ എന്താണ് പ്രശ്നങ്ങളെന്ന് മനസിലാവുകയും പരിഹാരം കണ്ടെത്താനുമാവൂ.

തനിക്ക് പൊളിറ്റിക്കലായി ചിന്തിക്കാനറിയില്ല. റിപ്പോർട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞതടക്കമുള്ള കാര്യങ്ങളുടെ പിന്നിൽ എന്താണെന്ന് അറിയില്ല. സിനിമ പോലൊരു മേഖലയിൽ ഇതുപോലൊരു പഠനം സർക്കാർ കൊണ്ടുവന്നത് ഒരു നാഴികക്കല്ലാണ്. ഇങ്ങനെയൊരു പഠനം വേറെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുകൊണ്ട് തന്നെ വളരെ വിലപ്പെട്ട പഠനരേഖയാണത്. അതിന് എന്തിനാണ് ഇത്രയും പ്രശ്നങ്ങളുണ്ടാവുന്നതെന്ന് മനസിലാവുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Actress Revathi, AMMA, Hema Commission Report, WCC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented