
Ranjini , Khushboo
കോൺഗ്രസിൽനിന്ന് രാജിവെച്ച നടി ഖുശ്ബു ബിജെപിയിൽ ചേർന്ന വിഷയത്തിൽ പ്രതികരണവുമായി നടി രഞ്ജിനി. സ്വന്തം സ്വാർഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ ഖുശ്ബു നാണം കെടുത്തി എന്ന് രഞ്ജിനി പ്രതികരിച്ചു
''ബിജെപിയിൽ ചേർന്ന എന്റെ പ്രിയ സഹപ്രവർത്തക ഖുശ്ബുവിനെ അഭിനന്ദിക്കണോ എന്ന് എനിക്ക് നിശ്ചയമില്ല. .. ഡിഎംകെ, എ.ഐ.എ.ഡി.എം.കെ( താത്പര്യം കാണിച്ചു പക്ഷേ അംഗത്വമെടുത്തില്ല), കോൺഗ്രസ്,. ഇന്നലെ ബിജെപി. അത്ഭുതപ്പെടേണ്ടതില്ല അടുത്തതായി സിപിഐഎംമിലേക്ക് ഖുശ്ബു ചേക്കേറും. രാഷ്ട്രീയത്തിൽ ക്ഷമ അത്യാവശ്യമാണ്. അതിലേറെ പ്രത്യയശാസ്ത്രവും പ്രധാനമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം.
നമ്മുടെ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ പാർട്ടിയേയും നിങ്ങൾ അപലപിച്ചത് കഴിഞ്ഞ ദിവസമാണ്. അതേ നിങ്ങൾ തന്നെ ഇന്ത്യയെ നയിക്കാൻ മോദിജി മാത്രമാണ് ശരിയായ വ്യക്തിയെന്ന് അഭിപ്രായപ്പെട്ടതും കേട്ടു. അത് ഏറെ നിരാശാജനകമാണ്. നിങ്ങൾ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്.
പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരിൽ മറ്റ് മേഖലകളിലെ ആളുകൾ അഭിനേതാക്കളെ കളിയാക്കുന്നതിൽ അതിശയിക്കാനില്ല.ഇന്ന് നിങ്ങളുടെ സ്വാർഥതയ്ക്ക് വേണ്ടി നിങ്ങൾ സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തി''- രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു
ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയിൽ ഔദ്യോഗികമായി അംഗത്വമെടുത്തത്. സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി.ടി. രവിയിൽനിന്നാണ് അവർ അംഗത്വമെടുത്തത്.
I don’t know whether to congratulate my dear colleague, Khushboo in joining BJP? From DMK, AIADMK (showed interest but...
Posted by Ranjini on Monday, 12 October 2020
Content Highlights : Actress Ranjini against Khushboo Joins BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..