ജയ സാവന്ത് ചികിത്സയിലിരിക്കേ രാഖി പങ്കുവച്ച വീഡിയോയിൽ നിന്നും
മുംബൈ: ബോളിവുഡ് നടി രാഖി സാവന്തിന്റെ അമ്മ ജയ സാവന്ത് അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രാഖിയുടെ സുഹൃത്തുക്കളാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ സ്ഥിതി അതീവ ഗുരുതരമാകുകയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു അമ്മയുടെ രോഗാവസ്ഥയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്.
ബിഗ് ബോസില്‍ രാഖി മത്സരിക്കുന്ന സമയത്താണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടന്‍ സല്‍മാന്‍ ഖാനാണ് ജയയുടെ അടിയന്തര
ശസ്ത്രക്രിയക്ക് വേണ്ട പണം നല്‍കിയത്. തുടര്‍ന്ന് രാഖി സല്‍മാനോട് പരസ്യമായി നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.
Content Highlights: actress rakhi sawant mother jaya bheda passed away due to brain cancer
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..