മിഴ്ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് റോക്ക് ആന്റ് റോളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി റായ്.

ഇപ്പോള്‍ കന്നട ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മി, ഗര്‍ഭിണിയാണെന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി പ്രചരണങ്ങളുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. തന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി പറഞ്ഞു.

'ചില ആളുകള്‍ എന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു. എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത്‌'- ലക്ഷ്മി വ്യക്തമാക്കി.

കന്നടയില്‍ പുറത്തിറങ്ങുന്ന ഝാന്‍സി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ലക്ഷ്മിയിപ്പോള്‍. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്.

അകിര എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി ജൂലി 2 എന്ന ചിത്രത്തില്‍ നായികയായെത്തി. ജൂലി 2 ന്റെ ട്രെയ്‌ലറും ടീസറുമെല്ലാം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നായികയായി ഒരുപിടി മലയാള സിനിമകളില്‍ ലക്ഷ്മി വേഷമിട്ടു. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗാണ് ലക്ഷ്മി മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം. 

Content Highlights: actress Raai Lakshmi pregnant rumours reaction, neeya 2, jhansi, movie, malayalam