വർഷത്തെ ഓസ്കർ അവാർഡിന് മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ചിത്രങ്ങളിൽ വൈറ്റ് ടൈഗറും ഉൾപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടി പ്രിയങ്ക ചോപ്ര. കഴിഞ്ഞദിവസം ഭർത്താവും ഗായകനുമായ നിക്ക് ജോനാസിനൊപ്പം താരം നാമനിർദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ട്വിറ്ററിലൂടെ പ്രിയങ്ക വൈറ്റ് ടൈഗറിനെ നോമിനേഷനുകളിൽ ഉൾപ്പെടുത്തിയതിന് സന്തോഷം പ്രകടിപ്പിച്ചു. ബുക്കർ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ അതേപേരിലുള്ള നോവലിനെ അവലംബമാക്കി റാമിൻ ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗർ.

ചിത്രത്തിൽ പ്രിയങ്ക പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുകയും നിർമാണപങ്കാളിത്തം വഹിക്കുകയുമുണ്ടായി. നെറ്റ്ഫ്ളിക്സിലൂടെ ചിത്രം റിലീസ് ചെയ്തത്. 'ഞങ്ങൾക്കും ഓസ്കർ നോമിനേഷൻ ലഭിച്ചു. അഭിനന്ദനങ്ങൾ റമിൻ ആൻഡ് ടീം വൈറ്റ് ടൈഗർ.' ഓസകർ നോമിനേഷൻ ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ട്വിറ്ററിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ താരം നോമിനേഷനുകൾ ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും നാമനിർദേശപട്ടിക പ്രഖ്യാപിക്കാൻ അവസരം നൽകിയതിന് അക്കാദമിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Content highlights :actress priyanka chopra share a pleasure for white tiger movie include in oscar nomination