സൈബർ ആക്രമണം വൈകാരിക വെല്ലുവിളി, അതുനേരിട്ട വ്യക്തിയാണ് ഞാൻ -പ്രിയാ വാര്യർ 


വന്ദനൻ ജോർജ്

സൈബർ കുറ്റകൃത്യ ജാഗ്രത കാമ്പയിൻ അംബാസഡറായി പ്രിയാ വാര്യർ 

പ്രിയാ വാര്യർ | ഫോട്ടോ: സരിൻ രാംദാസ് | മാതൃഭൂമി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ ട്രാപ്ഡ് സോൺ എന്ന സംഘടന ആരംഭിച്ച സൈബർ കുറ്റകൃത്യ ജാഗ്രത കാമ്പയിൻ അംബാസഡറായി മലയാള സിനിമാനടി പ്രിയ വാര്യർ തിരഞ്ഞെടുക്കപ്പെട്ടു. സൈബർ അതിക്രമങ്ങൾ മാനസികമായും വൈകാരികമായും കടുത്തവെല്ലുവിളി ഉയർത്തുമെന്നും അത് നേരിട്ട വ്യക്തിയെന്ന നിലയ്ക്ക് മേഖലയിൽ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും പ്രിയ ‘മാതൃഭൂമി’യോട് പറഞ്ഞു.

‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ കണ്ണിറുക്കലിലൂടെ 2018-ൽ രാജ്യത്ത് ഗൂഗിളിൽ ഏറ്റവും തിരയപ്പെട്ട വ്യക്തിയായി ജനശ്രദ്ധ നേടിയതിനുപിന്നാലെ ഒട്ടേറെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നുവെന്ന് പ്രിയ പറഞ്ഞു. ഒടുവിൽ ചെയ്ത ‘ലൗ ഹാക്കേഴ്‌സ്’ എന്ന സിനിമയിൽ നമ്മൾ ദൈനംദിനം കാണുന്ന ഇന്റർനെറ്റിന്റെ മറുവശമായ ‘ഡാർക്ക് വെബി’നെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. തട്ടിപ്പുകൾമുതൽ മനുഷ്യക്കടത്തുവരെ ഡാർക്ക് വെബിന്റെ മറവിൽ നടക്കുന്നു. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന് പ്രിയ പറഞ്ഞു.

വെർച്വൽ ലോകം റിയലാകുന്നു

ഏറ്റവും വലിയ ചാരനാണ് എല്ലാ സമയവും എല്ലാവരുടെയും കൈവശമുള്ള മൊബൈൽ ഫോണെന്ന് കേന്ദ്ര സ്കിൽ ഡെവലപ്‌മെന്റ് സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. സ്വകാര്യവിവരങ്ങൾ സൂക്ഷിക്കുകയെന്നത് സുപ്രധാന കാര്യമാണ്. ഇന്റർനെറ്റിലൂടെ തട്ടിയെടുക്കുന്ന പണം ബാങ്ക് കൊള്ളയെക്കാളും പോക്കറ്റടിയെക്കാളും എത്രയോ വലുതായിക്കഴിഞ്ഞു. ജീവിതപങ്കാളിയോടുപോലും പാസ്‌വേഡ് പങ്കിടേണ്ട ബാധ്യതയില്ല. മെറ്റാവേഴ്‌സിന്റെ വരവോടെ വരുംകാലത്ത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.

കുട്ടികൾക്ക് ഇനി ഭൂമിയിലും വെർച്വൽ ലോകത്തും ജീവിക്കാൻ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും മാതാപിതാക്കളും അധ്യാപകരും കുട്ടികളുമായി ഊഷ്മളബന്ധം പുലർത്തി അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും സെക്രട്ടറി നിർദേശിച്ചു.

Content Highlights: actress priya varrier about cyber attack, cyber security campaign

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented