ര്‍.എക്‌സ് 100 എന്ന തെലുങ്കു ചിത്രത്തിലൂടെ സിനിമയില്‍ ശ്രദ്ധേ നേടിയ താരമാണ് പായല്‍ രജ്പുത്. പഞ്ചാബി സിനിമകളില്‍ അഭിനയം തുടങ്ങിയ പായല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ ദിവസം പായല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രവും കുറിപ്പും പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ ഒരു കാര്യമാണ് ഇതിലൂടെ പായല്‍ ആരാധകരോട് തുറന്ന് പറഞ്ഞത്. തന്റെ സഹോദരനെ കാണാതായി മൂന്ന് വര്‍ഷങ്ങളായെന്ന് പായല്‍ പറയുന്നു. സഹോദരന്റെ ജന്‍മദിനത്തിലാണ് പായലിന്റെ കുറിപ്പ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പായലിന്റെ സഹോദരന്‍ ധ്രുവ് രജ്പുതിനെ കാണാതാകുന്നത്. പോലീസില്‍ പലവട്ടം പരാതിപ്പെട്ടിട്ടും ഇതുവരെ ധ്രുവിനെ കണ്ടെത്താനായിട്ടില്ല. സഹോദരന്റെ ചിത്രം പങ്കുവച്ച പായല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കണമെന്നും അപേക്ഷിച്ചു.

2016 മാര്‍ച്ച് 27, മുംബൈ വൈകുന്നേരം ഏഴുമണി. മൂന്ന് വര്‍ഷങ്ങളായി നീ ഞങ്ങളെ വിട്ടുപോയിട്ട്. ഒരു ദിവസം പോലും നിന്നെ ഓര്‍ക്കാതെ കടന്നു പോയിട്ടില്ല. ഇന്ന് നിന്റെ പിറന്നാളാണ്, ജന്‍മദിനാശംസകള്‍. ദൈവം നിനക്ക് ആയുരാരോഗ്യങ്ങള്‍ നല്‍കി അനുഗ്രഹിക്കട്ടെ. അമ്മയും അച്ഛനും നിനക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ്. അവര്‍ നിന്നെ കാണാതെ നിശബ്ദരായി കരയുകയാണ്. നീ എവിടെയെങ്കിലും അകപ്പെട്ടിരിക്കുകയാണെങ്കില്‍ ഒന്നു ഫോണ്‍ ചെയ്യാന്‍ ശ്രമിക്കൂ. ഞങ്ങള്‍ എല്ലാവരും നിന്നെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്- പായല്‍ കുറിച്ചു.

payal rajput

Content Highlights: payal rajput instagram post, brother went missing 3 years ago, rx hundred heroine