നിത്യാ മേനോൻ | ഫോട്ടോ: www.instagram.com/nithyamenen/
മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് നിത്യാ മേനോൻ. സിനിമാ വിശേഷങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളും അവർ പങ്കുവെയ്ക്കാറുണ്ട്. താരം കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.
ഒരു സ്കൂളിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന നിത്യയേയാണ് വീഡിയോയിൽ കാണാനാവുക. ആന്ധ്രയിലെ കൃഷ്ണപുരം ഗ്രാമത്തിലെ വിദ്യാർത്ഥികൾക്കായാണ് നിത്യാ മേനോൻ അധ്യാപികയായത്. ഇംഗ്ലീഷ് വാക്യം വായിക്കുകയും അവയുടെ അർത്ഥം തെലുങ്കിൽ പറഞ്ഞുകൊടുക്കുകയുമാണ് താരം. പഠിപ്പിക്കുന്നതിനിടെ തെലുങ്ക് പരിഭാഷയിൽ വന്ന സംശയം ക്ലാസ് മുറിയിലുണ്ടായിരുന്ന അധ്യാപകനോട് ചോദിച്ച് മനസിലാക്കുകയും ചെയ്യുന്നുണ്ട് അവർ.
'എന്റെ പുതുവത്സരം ഇതായിരുന്നു. കൃഷ്ണപുരം ഗ്രാമത്തിലെ കൊച്ചുകുട്ടികൾക്കൊപ്പം. അവരേക്കാൾ കൂടുതൽ എനിക്ക് അവിടെ നിന്ന് പഠിക്കാൻ കഴിഞ്ഞു. ഗ്രാമങ്ങളിലെ കുട്ടികൾ വളരെ സന്തോഷവാന്മാരാണ്.. എനിക്ക് അവരില്‍ വലിയ പ്രതീക്ഷ തോന്നുന്നു.'' നിത്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ധനുഷ് നായകനായ തിരുച്ചിദ്രമ്പലം എന്ന ചിത്രത്തിലെ ശോഭന എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമണാണ് നിത്യ നായികയായി മലയാളത്തിൽ ഒടുവിൽ വന്ന ചിത്രം. ഓ.ടി.ടി റിലീസായാണ് ചിത്രമെത്തിയത്. അഭിഷേക് ബച്ചനൊപ്പം ബ്രീത്ത് ഇൻടു ദ ഷാഡോ എന്ന വെബ്സീരീസിലും നിത്യ വേഷമിട്ടിരുന്നു.
Content Highlights: actress nitya menon teaching students in a village, nitya menon instagram post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..