നിത്യാ മേനോൻ | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
കുറച്ചുദിവസങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയാണ് നടി നിത്യാ മേനോനും മലയാളത്തിലെ ഒരു യുവനടനും വിവാഹിതരാവാൻ പോകുന്നു എന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളേക്കുറിച്ചെല്ലാം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇത്തരം വാർത്തകളെയെല്ലാം തള്ളിക്കളയുകയാണ് നിത്യ. ക്ലബ് എഫ് എമ്മിന്റെ ക്ലബ് സ്റ്റുഡിയോയിൽ ആർ.ജെ. വൈശാഖിനോടായിരുന്നു നിത്യാ മേനോന്റെ പ്രതികരണം.
. എന്റെ വിവാഹ വാർത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താൽ ഗർഭിണിയാണെന്നുവരെ കഥകൾ പ്രചരിക്കും. നടീനടന്മാർ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകൾക്ക് മനസിലാവില്ല. ഞാൻ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗർഭിണിയാണെന്നൊക്കെ കഥകൾ വന്നിരുന്നു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണമെന്നും അവർ പറഞ്ഞു.
19 (1) (എ) പോലുള്ള സിനിമകൾ ചെയ്യുമ്പോഴാണ് എന്തെങ്കിലും ജോലിയെടുത്തു എന്ന് തോന്നാറുള്ളത്. അത്തരം സിനിമകളാണ് സംതൃപ്തി തരാറുള്ളത്. വിജയ് സേതുപതിയുമൊത്ത് അധികം രംഗങ്ങളുണ്ടായിരുന്നില്ല. മൂന്ന്, നാല് ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതൊരു നല്ല അനുഭവമായിരുന്നു. ഒരു മുഴുനീള സിനിമ ചെയ്യണമെന്ന് പറഞ്ഞു. തിയേറ്ററിൽ പോയി അങ്ങനെ സിനിമ കാണാത്തയാളെന്ന നിലയ്ക്ക് ഓ.ടി.ടി റിലീസ് ഒരു സൗകര്യമാണെന്നും അവർ പറഞ്ഞു.
നവാഗതയായ ഇന്ദു വി.എസ് ഒരുക്കുന്ന 19 (1) (എ) ആണ് നിത്യാ മേനോൻ നായികയായെത്തുന്ന പുതിയ മലയാളചിത്രം. വിജയ് സേതുപതി നായകനാവുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓ.ടി.ടി റിലീസായാണ് ചിത്രമെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..