നീതു ചന്ദ്ര | ഫോട്ടോ: എ.എഫ്.പി
ഗരം മസാല, ഓയ് ലക്കി ലക്കി ഓയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയയായ നടിയാണ് നീതു ചന്ദ്ര. അടുത്തകാലത്ത് സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഒരു വെളിപ്പെടുത്തലിലൂടെ സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് നീതു. ശമ്പളം തന്നാൽ വിവാഹം കഴിക്കാമോ എന്ന് തന്നോടൊരാൾ ചോദിച്ചിട്ടുണ്ടെന്ന താരത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയായിക്കഴിഞ്ഞു.
ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീതു വെളിപ്പെടുത്തൽ നടത്തിയത്. ഒരു വലിയ വ്യവസായിയാണ് വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ചതെന്ന് നീതു പറഞ്ഞു. അയാളുടെ പേര് പറയില്ല. തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നാണ് അയാൾ പറഞ്ഞതെന്നും അവർ പറഞ്ഞു.
വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേത്. 13 ദേശീയ പുരസ്കാര ജേതാക്കൾക്കൊപ്പം ജോലി ചെയ്തു. അതും വലിയ സിനിമകളിൽ. പക്ഷേ ഇപ്പോൾ ജോലിയൊന്നും ഇല്ല. നീതു ശരിയാവില്ലെന്ന് വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ ഓഡിഷന് ചെന്നപ്പോൾ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
2005-ൽ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെയാണ് നീതു ചന്ദ്ര ബോളിവുഡിൽ അരങ്ങേറുന്നത്. 2011-ൽ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..