നസ്രിയ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
കൊച്ചി: തായ് എയർവേസിനെതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്സിന്‍റെ സേവനങ്ങൾക്കെതിരെ നടി വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്‍റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു. തന്‍റെ ബാഗ് വിമാനത്തിൽ വെച്ച് കാണാതായി. ഇക്കാര്യം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ എഴുതി.
ഇനി ജീവിതത്തിൽ ഒരിക്കലും തായ് എയർവേയ്സിൽ കയറില്ലെന്നും താരം വ്യക്തമാക്കി. തായ് എയർവേസിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നസ്രിയ പറഞ്ഞിരിക്കുന്നത്.
Content Highlights: actress nazriya against thai airways, nazriya instagram story
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..