നയൻതാരയുടെ വാടകഗർഭധാരണം: ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തൽ, ലൈസൻസ് റദ്ദാക്കിക്കൂടേയെന്ന് അന്വേഷണസംഘം


ഇവരെ ചികിത്സിച്ച ആശുപത്രി അതു സംബന്ധിച്ച രേഖകളൊന്നും സൂക്ഷിക്കാത്തത് ഗുരുതരമായ കാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രിയുടെ ലൈസൻസ് എന്തുകൊണ്ട് റദ്ദാക്കിക്കൂടാ എന്നും സമിതി ആരാഞ്ഞിട്ടുണ്ട്.

നയൻതാരയും വിഘ്നേഷ് ശിവനും | ഫോട്ടോ: എ.എൻ.ഐ

ചെന്നൈ: ഇരട്ടക്കുട്ടികളുടെ അമ്മയായ നടി നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും വാടകഗർഭധാരണം സംബന്ധിച്ച നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. എന്നാൽ, ഇവരെ ചികിത്സിച്ച സ്വകാര്യാശുപത്രി അതുസംബന്ധിച്ച രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി.

നയൻതാരയ്ക്കും വിഘ്‌നേഷിനും ഇരട്ടക്കുട്ടികൾ പിറന്നെന്ന വാർത്ത വന്നതുമുതൽ ഇരുവരും വാടക ഗർഭധാരണ നിയമം ലംഘിച്ചെന്ന പരാതി ഉയർന്നിരുന്നു. അഞ്ചുമാസം മുമ്പുമാത്രമാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായതെന്നും ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതിന് വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് അഞ്ചുവർഷം കഴിഞ്ഞാലേ അനുമതി ലഭിക്കൂ എന്നുമായിരുന്നു പ്രധാന ആരോപണം.ഔപചാരികമായ വിവാഹച്ചടങ്ങുനടന്നത് ഈ വർഷം ജൂണിലാണെങ്കിലും 2016 മാർച്ച് 11-നുതന്നെ നയൻതാരയും വിഘ്‌നേഷും നിയമപരമായി വിവാഹിതരായിരുന്നെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷമാണ് വാടകഗർഭധാരണ നിയന്ത്രണനിയമം പ്രാബല്യത്തിൽ വന്നത്. അതിനു മുമ്പുതന്നെ അവർ വാടക ഗർഭധാരണത്തിനുള്ള നടപടികൾ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും നിയമം ലംഘിച്ചെന്ന് പറയാനാവില്ലെന്ന് ആരോഗ്യവകുപ്പു ഡയറക്ടർ ബുധനാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇവരെ ചികിത്സിച്ച ആശുപത്രി അതു സംബന്ധിച്ച രേഖകളൊന്നും സൂക്ഷിക്കാത്തത് ഗുരുതരമായ കാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രിയുടെ ലൈസൻസ് എന്തുകൊണ്ട് റദ്ദാക്കിക്കൂടാ എന്നും സമിതി ആരാഞ്ഞിട്ടുണ്ട്.

വാടകഗർഭധാരണം സംബന്ധിച്ച വിശദാംശങ്ങൾ നയൻതാരയോ വിഘ്‌നേഷോ വെളിപ്പെടുത്തിയിട്ടില്ല. പരാതികൾ വന്ന സാഹചര്യത്തിൽ തമിഴ്‌നാട് ആരോഗ്യവകുപ്പ് സ്വമേധയാ അന്വേഷണം തുടങ്ങുകയായിരുന്നു.

Content Highlights: actress nayantara surrogacy controvercy, investigation team's findings against hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented