നവ്യാ നായർ കുടുംബത്തിനൊപ്പം Photo | https:||www.instagram.com|navyanair143|?hl=en
നടി നവ്യ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. സ്വാതിയാണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.,
ചടങ്ങുകളുടെ ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. ഹൃദയസ്പർശിയായ കുറിപ്പോടെയാണ് താരം കണ്ണനെന്ന് വിളിക്കുന്ന സഹോദരൻ രാഹുലിനും ഭാര്യയ്ക്കും ആശംസകൾ നേർന്ന് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
‘എന്റെ കണ്ണപ്പന് വിവാഹമംഗളാശംസകൾ. എന്റെ സഹോദരൻ, സുഹൃത്ത്, സൂര്യന് കീഴെയുള്ള സകല കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ വൈകിയ രാത്രികളിൽ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട് .. ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു.നീ ഇത്രയും വലുതായെന്ന് ഞാൻ അറിഞ്ഞില്ല. ഇന്നും നീയെന്റെ ചോട്ടുവാണ്.
സ്വാതി, കണ്ണാ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. നിങ്ങൾ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ .. ജീവിതം എന്നത് ജീവിക്കുന്നതിലാണ്, അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും .. എല്ലാത്തിനുമൊടുവിൽ, നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം .. പണം അല്ല, നല്ല നിമിഷങ്ങൾ സമ്പാദിക്കൂ. നവ്യ കുറിച്ചു
Content Highlights : Actress Navya Nair Brother Rahul Got Married To Swathi,Pictures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..