ലച്ചിത്ര താരം നന്ദന വർമയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു

‘ എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാനിത് ഇപ്പോഴാണ് അറിയുന്നത്. എന്റെ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റുകളോ കമന്റുകളോ പങ്കുവയ്ക്കുന്നത് ഞാനല്ല. എനിക്കിത് സംബന്ധിച്ച് നിരവധി കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. അത് ഞാനോ എന്റെ ടീമോ ചെയ്യുന്നതല്ല. ഹാക്ക് ചെയ്യപ്പെട്ട വിവരം ഈ സംഭവത്തിന് ശേഷമാണ് ഞാൻ അറിയുന്നത്". നന്ദന കുറിക്കുന്നു.

movies

അയാളും ഞാനും തമ്മിൽ, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബാലതാരമായി നന്ദന ശ്രദ്ധ നേടുന്നത്. സൺഡേ ഹോളിഡേ, ആകാശമിഠായി, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. സംവിധായകൻ വികെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിലും പ്രധാന കഥാപാത്രമായെത്തിയിരുന്നു.

content highlights : Actress Nandana Varma facebook account hacked