മൈഥിലിയും സമ്പത്തും | ഫോട്ടോ: www.instagram.com/unnips/
ചലച്ചിത്ര നടിയും ഗായികയുമായ മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും.
ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.
കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി വരുന്ന ചിത്രം.
Content Highlights: Actress Mythili Got Married
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..