സ്വകാര്യ ചാനൽ പരിപാടിയിൽ മകളെക്കുറിച്ച് നടി മുക്ത നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു.  അഞ്ച് വയസ്സുകാരി കിയാര എന്ന കണ്‍മണിക്കൊപ്പമാണ് മുക്ത പരിപാടിയിൽ പങ്കെടുത്തത്. മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണമെന്നും മറ്റൊരു വീട്ടിൽ കയറി ചെല്ലാനുള്ളതാണെന്നുമായിരുന്നു മുക്തയുടെ പരാമർശം. ഇതാണ് വലിയ വിമർശനത്തിന് ഇടയാക്കിയത്. ഇപ്പോഴിതാ തന്റെയും മകളുടെയും പേരിൽ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുക്ത. 

"അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരുവാക്കിൽ കേറി പിടിച്ചു, അതു ഷെയർ  ചെയ്തു സമയം കളയാതെ... ഒരുപാടു പേർ നമ്മളെ വിട്ടു പോയി... പിഞ്ചുകുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ," മകൾക്കൊപ്പമുള്ള ചിത്രത്തോടൊപ്പം മുക്ത കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by muktha (@actressmuktha)

മുക്തക്കെതിരേ വനിതാകമ്മിഷനും ബാലാവകാശകമ്മിഷനും വാര്‍ത്താവിതരണ വകുപ്പിനും ചിലർ പരാതി നല്‍കിയതും വാർത്തയായി മാറിയിരുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

ഇതില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഇവര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.


content highlights : Actress Muktha reacts to controversies daughter Kiara