തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിർത്തൂ, വേറെന്തൊക്കെ വഴികളുണ്ട് -മൃദുല മുരളി


കൊലപാതകവും കൊടും കുറ്റകൃത്യങ്ങളും ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കുന്നതിന് പകരം മുഴുവൻ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്ന് അവർ ചോദിക്കുന്നു.

മൃദുല മുരളി | ഫോട്ടോ: www.facebook.com/iammrudulaofficial/photos

തെരുവ് നായ്ക്കളുടെ ആക്രമണമാണ് കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. അപകടകാരികളായ ഇത്തരം മൃ​ഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കേരളം. ഇപ്പോൾ തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളി.

തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തണമെന്നും പകരം ആനിമൽ ഷെൽട്ടറുകളുണ്ടാക്കി അവയെ പാർപ്പിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് മൃദുലയുടെ പ്രതികരണം. കൊലപാതകവും കൊടും കുറ്റകൃത്യങ്ങളും ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കുന്നതിന് പകരം മുഴുവൻ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്ന് അവർ ചോദിക്കുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്ന ഹാഷ്ടാ​ഗും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് മൃദുലയെ അനുകൂലിച്ചും എതിർത്തും കമന്റുകളുമായെത്തിയത്. മൃ​ഗസ്നേഹികൾ ഇറങ്ങിയല്ലോ എന്ന കമന്റിന് ഇറങ്ങണമല്ലോ, ആ പാവങ്ങൾക്ക് അതിന് പറ്റില്ലല്ലോ എന്നായിരുന്നു നടിയുടെ മറുപടി.

ആദ്യം പുറത്തേക്കിറങ്ങു, നായ കടിച്ച് പേ പിടിച്ചാൽ ആരും തിരിഞ്ഞുനോക്കില്ല എന്നാണ് മറ്റൊരു കമന്റ്. എനിക്ക് കടി കിട്ടി പേ പിടിച്ചാൽ തിരിഞ്ഞുനോക്കാൻ ആളുകൾ ഉണ്ടാവുമോ ഇല്ലയോ എന്നുള്ളത് തീരുമാനിക്കാൻ നിങ്ങളാരാണ്? നായ്ക്കളെ കൊല്ലുന്നതിനേക്കാൾ മികച്ച പരിഹാരമുണ്ട് എന്നായിരുന്നു ഇതിന് മൃദുല കൊടുത്ത മറുപടി.

Content Highlights: actress mrudula murali against killing stray dogs, stray dogs attack kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented