Vismaya, Mrudula Murali
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്ന് നടി മൃദുല മുരളി. ഭർത്താവ് മകളെ ഉപദ്രവിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങൾക്ക് കാരണക്കാർ ആണെന്ന് മൃദുല സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
മൃദുല മുരളിയുടെ കുറിപ്പ്:
‘ ക്ഷമിക്കണം വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. അവളുടെ സഹോദരൻ പറയുന്നു ഇതിന് മുമ്പും അവൾക്ക് ഉപദ്രവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന്. അവളുടെ അച്ഛൻ പറയുന്നു അദ്ദേഹത്തിന് മുന്നിലിട്ട് അവളെ തല്ലിയിട്ടുണ്ടെന്ന്. തന്റെ ദേഹത്തെ ക്ഷതങ്ങളുടെയും പാടുകളുടെയും ചിത്രങ്ങളും അവൾ അവർക്കയിച്ചിരുന്നു. കുടുംബത്തെ വരെ അവളുടെ ഭർത്താവ് സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പീഡിപ്പിച്ചിട്ടുണ്ട്.
സ്വന്തം മകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങൾക്ക് കാരണക്കാർ ആണ്.
പെൺകുട്ടികൾ എപ്പോഴും അഡ്ജസ്റ്റ് ചെയ്യണം, എല്ലാ കുടുംബത്തിലും ഇങ്ങനെയൊക്കെയാണ് നടക്കുന്നത്, സമൂഹം നമ്മളെപ്പറ്റി എന്തുവിചാരിക്കും...എന്നെല്ലാം പെണ്മക്കളോട് പറഞ്ഞു കൊടുക്കുന്ന കുടുംബത്തോടാണ്... നിങ്ങളും കുറ്റക്കാരാണ്. അവളെ ഈ അവസ്ഥ വരെ എത്തിച്ചത് നിങ്ങളോരോരുത്തരുമാണ്
എന്തുകൊണ്ടാണ് അവൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്? എന്തുകൊണ്ടാണ് ഇത്രയും ഹീനമായ പ്രവർത്തി ഉണ്ടായിട്ടും അവൾ അവനടുത്തേക്ക് തന്നെ തിരിച്ചു പോയത്. തനിക്ക് നൽകിയ ഭീമമായ സ്ത്രീധനം തിരിച്ചു ചോദിക്കാതെ അവൾ അമ്മയോട് വെറും ആയിരം രൂപ കടം ചോദിച്ചത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അമ്മ എല്ലാം അറിഞ്ഞിട്ടും മറ്റുള്ളവരോട് അതിനെപ്പറ്റി തുറന്ന് സംസാരിക്കാതിരുന്നത് അതിനെതിരേ പ്രതികരിക്കാതിരുന്നത്?
നമ്മളിൽ എത്ര പേർ ദുരിതങ്ങളെക്കാൾ ആത്മസംതൃപ്തി നേടാൻ, പ്രശ്നങ്ങൾ സഹിക്കാതെ അവയെ മറി കടക്കാൻ, കല്യാണത്തേക്കാൾ വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നല്കാൻ, തെറ്റും ശരിയും എന്തെന്ന വിവേകം ഉണ്ടാക്കാൻ അവനവന് വേണ്ടി സംസാരിക്കാൻ, പെണ്മക്കളോട് പറഞ്ഞിട്ടുണ്ട്.
സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതും, ഈ വിഷയത്തിൽ നിഷ്പക്ഷത പാലിക്കുന്നതും തെറ്റാണ്, അധിക്ഷേപം ഏത് രീതിയിലുള്ളതാണെങ്കിലും അത് സ്വീകാര്യമല്ല, പെൺകുട്ടികൾക്കും തുല്യത ഉണ്ട് എന്ന് മനസിലാക്കുക, പെൺകുട്ടികൾക്കും ഏതൊരു പുരുഷനെയും പോലെ തുല്യമായ അധികാരവും അവകാശവും ഉണ്ട്, സാമ്പത്തിക ഭദ്രതയുണ്ടെന്നും, വിവാഹമോചനം ജീവിതത്തിന്റെ അവസാനം അല്ല..നമ്മുടെ ആണ്മക്കളെയും പെൺമക്കളെയും മക്കളെയും പഠിപ്പിക്കാൻ നാം വിദ്യാഭ്യാസം നേടേണ്ടതുണ്ട്..
Content Highlights : Actress Mrudal Murali On Vismayas death case, dowry, suicide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..