ബാലയ്ക്കൊപ്പം മോളി കണ്ണമാലിയും കുടുംബവും | ഫോട്ടോ: സ്ക്രീൻഗ്രാബ്
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഈയിടെയാണ് നടി മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിനിമാരംഗത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേര് അവര്‍ക്ക് സഹായവുമായെത്തിയിരുന്നു. നടന് ബാലയും ഇതില്‍പ്പെടുന്നു. ഇപ്പോള്‍ ആശുപത്രിവാസം കഴിഞ്ഞ് ബാലയെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് മോളിയും കുടുംബാംഗങ്ങളും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്ദര്‍ശനത്തിന്റെ വീഡിയോ ബാല പുറത്തുവിട്ടു.
ദൈവത്തിന്റെ അദ്ഭുതപ്രവൃത്തി കാണൂ എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തത്. ഇതൊന്നും പ്ലാന്‍ഡ് അല്ലെന്നും പ്ലാന്‍ ചെയ്ത് നടത്താന്‍ ഷൂട്ടിങ്ങൊന്നുമല്ലെന്നും പറഞ്ഞുകൊണ്ടാണ് ബാല വീഡിയോ ആരംഭിക്കുന്നത്. ഇത് അഭിനയവുമല്ല. ഇത്ചാള മേരി. അമര്‍ അക്ബര്‍ അന്തോണിയില്‍ കോമഡി ചെയ്തിരുന്നു. മരണത്തിന് അടുത്തുവരെ എത്തിയിരുന്നു. പക്ഷേ അവര്‍ തിരിച്ചുവരുമെന്നാണ് തനിക്ക് തോന്നിയത്. തിരിച്ചു വന്നു, അതുതന്നെ ഏറ്റവും വലിയ ഭാഗ്യമെന്നും ബാല പറഞ്ഞു.
ദൈവത്തിന്റെ കൃപ. എല്ലാവരുടേയും പ്രാര്‍ത്ഥനകൊണ്ട് തിരിച്ചെത്തി. എപ്പോഴും ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ ജനിക്കുമ്പോള്‍ അച്ഛനും അമ്മയും ആരാണെന്നറിയില്ല. പക്ഷേ മരിക്കുമ്പോള്‍ ആര് കൂടെയുണ്ടാവുമെന്ന് അറിയാന്‍ പറ്റും.'' ബാല പറഞ്ഞു. മോളി കണ്ണമാലിയുടെ തുടര്‍ചികിത്സയ്ക്കുള്ള തുകയുടെ ചെക്കും അദ്ദേഹം കൈമാറി.
മരണം നേരിട്ട് കണ്ടയാളാണ് താനെന്ന് മോളി കണ്ണമാലിയും പറഞ്ഞു. ഇപ്പോഴും എന്റെ മക്കള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ആദ്യത്തെ തവണ ഹൃദയാഘാതമുണ്ടായപ്പോള്‍ പട്ടയം വെച്ച് നാലുലക്ഷം രൂപ കടംവാങ്ങിയിരുന്നു. കൊറോണ കാരണം ജോലി കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഈ പതിമൂന്നാം തീയതി ആറുലക്ഷം രൂപ തിരിച്ചടയ്ക്കണം. ഒരു നിവൃത്തിയുമില്ല. അത് പറയാനാണ് ബാല സാറിന്റെയടുത്ത് വന്നത്. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്റെ മകന് ഓടിവന്നത് ഇങ്ങോട്ടാണ്. ആശുപത്രിയില്‍ നിന്നിറങ്ങി ആദ്യം കാണാന്‍ വന്നത് ബാല സാറിനെയാണ്. ഇനിയും സിനിമയിലഭിനയിക്കണമെന്നും അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു.
Content Highlights: actress moly kannamali visited actor bala, moly kannamali health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..