കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് രമ്യയില്‍ നിന്ന് മൊഴിയെടുത്തത്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് രമ്യ.

രമ്യ നമ്പീശന്റെ വീട്ടിലേയ്ക്ക് പോകുംവഴിയാണ് പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

ആക്രമിക്കപ്പെട്ട ശേഷം നടിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയവരില്‍ ഒരാളാണ് രമ്യാ നമ്പീശന്‍. താരസംഘടനയായ അമ്മയില്‍ നടിക്കുവേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചതും രമ്യയായിരുന്നു. നടി ആക്രമിക്കപ്പെട്ടശേഷം രൂപവത്കരിച്ച സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയുടെ അമരക്കാരിലൊരാള്‍ കൂടിയാണ് രമ്യ.