കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ദിലീപ് വിചാരണ കോടതിയിലെത്തി. അഭിഭാഷകനോടും സാങ്കേതിക വിദഗ്ധനോടൊപ്പമാണ് നടനെത്തിയത്. മറ്റു പ്രതികള്‍ രാവിലെ തന്നെ കോടതിയില്‍ ഹാജരായിരുന്നു. 

ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

ദീലീപ് ഉച്ചയ്ക്കു ശേഷമാണ് കോടതിയിലെത്തിയത്. നടനു വേണ്ടി മുംബൈയില്‍ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും കോടതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ പകര്‍പ്പ് അനുവദിക്കാതെ ഉപാധികളോടെ കാണാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

 

Content Highlights : actress molestation case, dileep present in court to see the visuals