ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിനെതിരെ നടിയുടെ സഹോദരന്‍. റിമാന്റില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് സെബാസ്റ്റിന്‍ പോള്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് നടിയുടെ കസിന്‍ ഫെയിസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 

ഫെയിസ്ബുക്ക് കുറിപ്പ് വായിക്കം

'മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ ...

അങ്ങയോടുണ്ടായിരുന്ന എല്ലാ ബഹുമാനവും വെച്ചുകൊണ്ട് , താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു'. 

സെബാസ്റ്റ്യന്‍ പോളിന്റെയും ശ്രീനിവാസന്റെയും നിലപാടിനെതിരെ സംവിധായകന്‍ ആഷിക് അബു രംഗത്ത് വന്നിരുന്നു. ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നെന്നും പക്ഷേ പോലീസ് നടത്തിയ നീക്കം എല്ലാ തിരക്കഥയും പൊളിച്ചുവെന്നും ആഷിക് അബു പറഞ്ഞു. പോലീസിനെയും കോടതിയെയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്യമുള്ള നാട്ടില്‍ സെബാസ്റ്റിന്‍ പോള്‍ നിഷാമിന് വേണ്ടി സംസാരിക്കണമെന്നും ആഷിക് അബു കൂട്ടിച്ചേര്‍ത്തു.