നടിയും മോഡലുമായ ആകാംക്ഷ മോഹന്‍ മരിച്ച നിലയില്‍


ആകാംക്ഷ മോഹൻ

മുംബൈ: യുവനടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരിയാണ യമുന നഗര്‍ സ്വദേശിയാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. 'എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു' എന്നാണ് കുറിപ്പിലുള്ളത്.

ബുധനാഴ്ചയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. അന്ന് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച മുറിവൃത്തിയാക്കാന്‍ എത്തിയര്‍ വിളിച്ചിട്ട് വാതില്‍ തുറന്നില്ല. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

പരസ്യചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാംക്ഷ. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Content Highlights: actress model Akanksha Mohan found hanging in Mumbai hotel found suicide note


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented