ജോയിൻ ചെയ്ത സമയത്ത് സിം​ഗിൾ, ഒരു കുഞ്ഞായപ്പോഴാണ് പടം തീർന്നത് -കോബ്രയെക്കുറിച്ച് മിയ


ഡിമോണ്ടി കോളനി, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര

മിയ | ഫോട്ടോ: www.facebook.com/miyaonline/photos

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മിയ. വിക്രം നായകനായ കോബ്രയാണ് മിയയുടേതായി റിലീസിന് ഒരുങ്ങിനിൽക്കുന്ന ചിത്രം. ഈ ചിത്രത്തേക്കുറിച്ച് രസകരമായ ഒരു വിവരം പങ്കുവെച്ചിരിക്കുകയാണ് മിയ ഇപ്പോൾ. സിനിമയുടെ നീണ്ട ചിത്രീകരണ കാലത്തേക്കുറിച്ചുള്ള മിയയുടെ വാക്കുകൾ ഇപ്പോൾ വൈറലാണ്.

കോബ്രയിൽ അഭിനയിക്കാനെത്തുമ്പോൾ സിം​ഗിൾ ആയിരുന്നുവെന്നും കല്യാണവും കഴിഞ്ഞ് ഒരു കുട്ടിയായപ്പോഴാണ് സിനിമ റിലീസാവുന്നതെന്നുമാണ് മിയ പറഞ്ഞത്. കൊച്ചിയിൽ നടൻ വിക്രം, റോഷൻ മാത്യു തുടങ്ങിയവർക്കൊപ്പം മാധ്യമങ്ങളെ കാണവേയാണ് അവർ ഇക്കാര്യം പറഞ്ഞത്.

"എന്റെ ജീവിതത്തിലെ തന്നെ വലിയൊരു മാറ്റം സംഭവിച്ച സമയമായിരുന്നു അത്. കോബ്രയുടെ ആദ്യ ഷെഡ്യൂളിൽ ഞാൻ സിം​ഗിൾ ആയിരുന്നു. രണ്ടാം ഷെഡ്യൂളായപ്പോൾ കല്യാണം കഴിഞ്ഞു. അഞ്ച് മാസം ​ഗർഭിണിയായിരുന്നപ്പോഴാണ് മൂന്നാം ഷെഡ്യൂൾ ചിത്രീകരണത്തിനെത്തിയത്. പടം തീർത്ത സമയത്ത് കുഞ്ഞ് ജനിച്ച് അഞ്ചുമാസമായിരുന്നു. മുൻ ഷെഡ്യൂളുകളിലെ ലുക്ക് കിട്ടാൻ ബുദ്ധിമുട്ടി. അത് പടം കാണുമ്പോൾ മനസിലാവും." മിയ പറഞ്ഞു.

മിയയുടെ വാക്കുകൾക്ക് രസകരമായ മറുപടിയുമായി വിക്രം തന്നെയെത്തി. 'ഫസ്റ്റ് ഷെഡ്യൂളിൽ ഞാൻ അവരുടെ മോനായിരുന്നു. സെക്കൻഡ് ഷെഡ്യൂളിൽ ഞാൻ ക്ലാസ്മേറ്റായിരുന്നു. തേർഡ് ഷെഡ്യൂളിൽ ഭർത്താവും ഫോർത്ത് ഷെഡ്യൂളിൽ അപ്പൂപ്പനുമായി' എന്നായിരുന്നു ഇതിന് വിക്രമിന്റെ കമന്റ്. പറയരുതെന്ന് ഞാൻ പറഞ്ഞതല്ലേ എന്നും അദ്ദേഹം കളിയായി ചോദിച്ചു.

ഡിമോണ്ടി കോളനി, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയിക്കുന്ന ആദ്യചിത്രമാണ് കോബ്ര. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. റോബോ ശങ്കർ, കെ.എസ്. രവികുമാർ, ആനന്ദ് രാജ്, മൃണാളിനി ദേവി, മീനാക്ഷി ​ഗോവിന്ദരാജൻ എന്നിവരാണ് മറ്റഭിനേതാക്കൾ.

എ.ആർ. റഹ്മാൻ സം​ഗീതം നൽകിയ ​ഗാനങ്ങൾ നേരത്തേ തന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. താമരൈ, പാ.വിജയ്, വിവേക് എന്നിവരാണ് ​ഗാനരചന. ഹരീഷ് കണ്ണൻ ഛായാ​ഗ്രഹണവും ഭുവൻ ശ്രീനിവാസൻ എഡിറ്റിങ്ങും ദിലീപ് സുബ്ബരായൻ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. എസ്.എസ് ലളിത് കുമാറാണ് നിർമാണം.

ഇഫാർ മീഡിയയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഈ മാസം 31-ന് തിയേറ്ററുകളിലെത്തും.

Content Highlights: actress miya and chiyaan vikram about cobra movie, roshan mathew, ajay gnanamuthu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented