മനസ് പറയുന്നത് കേൾക്കാനാണ് ചിരു പഠിപ്പിച്ചിട്ടുള്ളത്; വിവാഹവാർത്തകളോട് പ്രതികരിച്ച് മേഘ്നാ രാജ്


2018-ലാണ് ചിരഞ്ജീവിയും മേഘ്നയും വിവാഹിതരാവുന്നത്. 2020 ജൂൺ ഏഴിനാണ് ഹൃദയാഘാതത്തേ തുടർന്ന് ചിരഞ്ജീവി അന്തരിച്ചത്.

മേഘ്നാ രാജ് | ഫോട്ടോ: www.instagram.com/megsraj/

ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മേഘ്നാ രാജ്. 2020-ലാണ് മേഘ്നയുടെ ഭർത്താവും കന്നഡയിലെ യുവസൂപ്പർതാരവുമായിരുന്ന ചിരഞ്ജീവി സർജ അന്തരിച്ചത്. ഈ സമയത്ത് അഞ്ചുമാസം ​ഗർഭിണിയായിരുന്നു മേഘ്ന. ഈ കാലത്തെ എങ്ങനെ അതിജിവിച്ചെന്നും രണ്ടാമത് ഒരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തെ എങ്ങനെ നേരിട്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

വിവാഹം കഴിക്കണമെന്ന് തന്നോട് പറഞ്ഞവരുണ്ടെന്ന് മേഘ്നാ രാജ് പറഞ്ഞു. അതേസമയം തന്നെ വിവാഹം കഴിച്ചില്ലെങ്കിലും മകനുമൊത്ത് സന്തോഷമായി ജീവിക്കാമല്ലോ എന്നു പറഞ്ഞവരുമുണ്ട്. ഇതിലേതിനാണ് താൻ ചെവികൊടുക്കേണ്ടതെന്ന് നടി ചോദിക്കുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.



"ചുറ്റുമള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചിരഞ്ജീവി പഠിപ്പിച്ചിട്ടുള്ളത്. രണ്ടാം വിവാഹത്തേക്കുറിച്ച് അങ്ങനെയൊരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചിരു പോയപ്പോൾ ഇവിടെ അവശേഷിപ്പിച്ച കാര്യം. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല." മേഘ്ന പറഞ്ഞു.

2018-ലാണ് ചിരഞ്ജീവിയും മേഘ്നയും വിവാഹിതരാവുന്നത്. 2020 ജൂൺ ഏഴിനാണ് ഹൃദയാഘാതത്തേ തുടർന്ന് ചിരഞ്ജീവി അന്തരിച്ചത്. ഇതേ വർഷം ഒക്ടോബറിലാണ് മകനായ റയാൻ രാജ് സർജയുടെ ജനനം. മകന്റെ ജനനത്തിന് ശേഷം രണ്ട് ചിത്രങ്ങളിലും മേഘ്ന അഭിനയിച്ചു. ബുധിവന്ത 2 ആണ് റിലീസിന് കാത്തിരിക്കുന്ന ചിത്രം.

Content Highlights: Actress Meghna Raj Interview, Meghna Raj and Chiranjeevi Sarja, Budhivanta 2


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented