മീന ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു
നടി മീനയ്ക്ക് യു എ ഇ യുടെ ഗോൾഡൻ വിസ . ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നിന്ന് മീന ഗോൾഡൻ വിസ ഏറ്റുവാങ്ങി.
ദുബായ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പാണ് നടി മീനയ്ക്ക് ഗോൾഡൻ വിസ അനുവദിച്ചത്.
തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിക്കുന്ന ദുബായിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്നു എന്ന് മീന പറഞ്ഞു .
ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിനു പിന്നാലെ മീനയ്ക്ക് ദുബായ് എക്സ്പോയിലെ ഇന്ത്യ പവലിയനിൽ സ്വീകരണം നൽകി. നൗഷാദ് ഹസ്സൻ , റസീബ് അബ്ദുള്ള തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
പല ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിക്കാറുണ്ടെങ്കിലും മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ കൂടുതൽ സന്തോഷം ലഭിക്കാറുണ്ട് എന്ന് മീന പറഞ്ഞു.
Content Highlights: UAE Golden Visa, Actress Meean, Dubai Expo 2020
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..