വിദ്യാസാഗറും മീനയും (ഫയൽ ചിത്രം) | ഫോട്ടോ: എ.എൻ.ഐ
നിരവധി സിനിമകളിലൂടെ പ്രേക്ഷകമനം കവർന്ന നടിയാണ് മീന. ഇപ്പോഴും അഭിനയത്തിൽ സജീവമായ താരം അവയവദാന സത്യപ്രതിജ്ഞ ചെയ്ത് വാർത്തകളിൽ ഇടംപിടിക്കുകയാണ്. അവയവദാന ദിനമായ ശനിയാഴ്ചയാണ് അവർ ഇക്കാര്യം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.
ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ കാര്യം വേറെയില്ല എന്ന് തുടങ്ങുന്ന കുറിപ്പ് മീന പങ്കുവെച്ചിട്ടുണ്ട്. അവയവദാനമാണ് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും ഉത്തമമായ വഴിയെന്നും അവർ എഴുതി. വിട്ടുമാറാത്ത അസുഖങ്ങളോട് പൊരുതുന്നവർക്ക് ലഭിക്കുന്ന വരവും രണ്ടാമത്തെ അവസരമാണ് അവയവങ്ങൾ മറ്റൊരാളിൽ നിന്ന് സ്വീകരിക്കുന്നത്. അത്തരമൊരു അവസ്ഥയിലൂടെ താനും വ്യക്തിപരമായി കടന്നുപോയിട്ടുണ്ട്. എന്റെ സാഗറിന് കൂടുതൽ ദാതാക്കളെ കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം മാറിമറിഞ്ഞേനെ. ഒരു ദാതാവിന് എട്ട് ജീവൻ രക്ഷിക്കാനാവുമെന്നും അവർ കുറിച്ചു.
അവയവദാനത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് എല്ലാവർക്കും മനസിലാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കൾക്കും സ്വീകർത്താക്കൾക്കും ഡോക്ടർമാർക്കുമിടയിൽ മാത്രം നടക്കുന്ന കാര്യമല്ല. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും വളരെയധികം ബാധിക്കുന്നു. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പൈതൃകം നിലനിര്‍ത്താനുള്ള ഒരു വഴിയാണിത്. മീന കുറിപ്പ് അവസാനിപ്പിക്കുന്നു.
ഏതാനും മാസങ്ങൾക്കുമുമ്പാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. എക്‌മൊ ചികിത്സയിലായിരുന്നു. ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നു. ഇവ രണ്ടും മാറ്റിവെക്കാനുള്ള കാത്തിരിപ്പിലായിരുന്നു. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടിയിരുന്നു. എന്നാല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലമുണ്ടായില്ല. അതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.
Content Highlights: actress Meena, Meena to Donate her organs, Meena's organ donation pledge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..