Photo | https://www.instagram.com/meenasagar16/
നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്. മീന തന്നെയാണ് തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
‘2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അതിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗ്രത പാലിക്കൂ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ.’–മീന കുറിച്ചു.
അതേസമയം, മീന പ്രധാനവേഷത്തിലെത്തുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 2ന് ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ മീനയുടെയും മോഹൻലാലിന്റെയും മകന്റെ വേഷത്തിൽ പൃഥ്വിരാജും എത്തുന്നുണ്ട്.
Content Highlights : Actress Meena And Family tested positive for covid
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..