മഞ്ജു വാര്യർ ഉദ്യോഗസ്ഥരോടൊപ്പം | photo: special arrangements
സിനിമ താരം മഞ്ജു വാര്യർ ബെെക്ക് ഓടിക്കാനുള്ള ലെെസൻസ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആർ.ടി ഓഫീസിനു കീഴിലായിരുന്നു നടി ടെസ്റ്റിന് പങ്കെടുത്തത്.
തമിഴ് നടൻ അജിത്തിനൊപ്പം ബൈക്ക് യാത്ര പോയതിനുശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അതിന്റെ ആദ്യപടിയെന്നോണമാണ് താരം ലൈസൻസ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്.
മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ആയിഷയിലുണ്ട്.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: actress manju warries got bike licence
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..