Mahesh Bhatt, Luviena Lodh Photo | Instagram
ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായ ലുവിയേന ലോധ. ബോളിവുഡ് സിനിമാ മേഖലയിലെ ഡോണാണ് മഹേഷ് ഭട്ടെന്നും താൻ ഉൾപ്പടെ നിരവധി പേരുടെ ജീവിതം മഹേഷ് തകർത്തെെന്നും ലുവിയേന ആരോപിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലുവിയേനയുടെ ആരോപണം. മഹേഷ് ഭട്ടിൻറെ അനന്തരവൻ സുമിത്ത് സബർവാളിൻറെ ഭാര്യയാണ് ലുവിയേന.
ബോളിവുഡിലെ നടന്മാർക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്ന വ്യക്തിയാണ് സുമിത്തെന്നും ഇക്കാര്യം മഹേഷ് ഭട്ടിന് അറിയാമെന്നും താൻ വിവാഹമോചനത്തിന് ശ്രമിച്ചതോടെ അവരുടെ കുടുംബം തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും ലുവിയേന വീഡിയോയിൽ പറയുന്നു.
'ഇന്റസ്ട്രിയിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ഈ ഇന്റസ്ട്രിയെ നിയന്ത്രിക്കുന്നത് ഇയാളാണ്. മഹേഷിന്റെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നമ്മുടെ ജീവിതം പ്രയാസത്തിലാകും. സിനിമയിൽ അവസരമില്ലാതാകും. നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് ഇത്തരത്തിൽ തകർത്തത്. അയാളുടെ ഒരു ഫോൺ കോൾ മതി ഒരാളുടെ ജോലി ഇല്ലാതാകാൻ...തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ് എല്ലാം വെളിപ്പെടുത്തിയത്. നാളെ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹിൽ സെഗാൾ, കുംകും സെഗാൾ എന്നിവരായിരിക്കും'- ലുവിയേന പറയുന്നു
മഹേഷ് ഭട്ടിന്റെ മകളും നടിയുമായ പൂജ ഭട്ട് സംവിധാനം ചെയ്ത കജ്‍രരെ എന്ന ചിത്രത്തിലൂടെയാണ് ലുവിയേന ബോളിവുഡിലെത്തുന്നത്.
Content Highlights :Actress Luviena Lodh against Mahesh Bhatt says Mahesh Operates Drug Racket In Bollywood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..