കമൽ ഹാസനും ലിസിയും. ലിസി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
കമൽ ഹാസൻ നായകനാവുന്ന വിക്രം റിലീസിന് തയ്യാറെടുക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ഇതേ പേരിലുള്ള കമൽ ഹാസൻ ചിത്രത്തിൽ നായികയായി അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ലിസി. ഇന്ത്യയുടെ ആദ്യ ബോണ്ട് ചിത്രമെന്നാണ് പഴയ വിക്രം സിനിമയെ ലിസി വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്നും അന്നും. ഒരുപാട് വർഷങ്ങൾക്കുശേഷം കമൽ സർ വിക്രം എന്ന പേരിൽ മറ്റൊരു സിനിമ ഒരുക്കിയിരിക്കുകയാണ്. ആദ്യ വിക്രത്തിൽ നിന്നും വളരെയേറെ വ്യത്യസ്തതയുള്ള വിഷയമാണ് പുതിയ വിക്രത്തിന്. ആദ്യ വിക്രത്തിലെ നായികമാരിൽ ഒരാളായിരുന്നു ഞാൻ. പുതിയ സിനിമയിൽ ഒരു വേഷം ലഭിക്കാത്തതിൽ ചെറിയ നിരാശയുണ്ട്. പക്ഷേ എന്റെ സ്റ്റുഡിയോയിലാണ് സിനിമയുടെ സൗണ്ട് റെക്കോർഡിങ് നടത്തിയതെന്നതിൽ അഭിമാനം തോന്നുന്നു. ലിസി കുറിച്ചു.
പഴയ വിക്രം സെറ്റിൽ നടന്ന തന്റെ പതിനേഴാം പിറന്നാളാഘോഷത്തേക്കുറിച്ചും ലിസി എഴുതിയിട്ടുണ്ട്. അന്ന് പിറന്നാൾ കേക്ക് മുറിക്കുമ്പോൾ സെറ്റിലെല്ലാവരും ഉണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ബോണ്ട് ചിത്രം. രാജസ്ഥാനിലെ ഷൂട്ടിങ്. നിർമാതാവ് കൂടിയായ ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാൾക്കൊപ്പമുള്ള അഭിനയം. താൻ ഭാഗമായിട്ടുള്ള ഏറ്റവും വലിയ സിനിമാ സംഘമായിരുന്നു അതെന്നും ലിസി എഴുതി.
മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ഫ്ലാഷ് ബാക് കഥയ്ക്കായി കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.
Also Read
Content Highlights: actress lissy about kamal haasan's new movie vikram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..