ജയ് ഭീം സെറ്റിൽ വച്ച് സൂര്യ സാർ ഒരു സമ്മാനം തന്നു, അതൊരു സ്വർണമാലയായിരുന്നു -ലിജോ മോൾ


"ജയ് ഭീമിന്റെ രണ്ടാം ഷെഡ്യൂളിൽ ഞാൻ സീൻ ആലോചിച്ച് വെറുതേ ഇരുന്ന് കരയും. കോവിഡ് സമയത്ത് ഷൂട്ടിങ് ഇടയ്ക്ക് നിന്നപ്പോൾ വീട്ടിലിരുന്നും സ്ക്രിപ്റ്റ് വായിച്ച് കരയും. ഡബ്ബിങ്ങിന്റെ സമയത്തും ശരിക്കും ബുദ്ധിമുട്ടി."

ലിജോ മോൾ | ഫോട്ടോ: സ്ക്രീൻഗ്രാബ്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മ​ഹേഷിന്റെ പ്രതികാരമാണ് മലയാളത്തിൽ ശ്രദ്ധേയയാക്കിയതെങ്കിലും ജയ് ഭീം ആണ് ലിജോ മോളെ ഇന്ത്യ മുഴുവൻ പ്രശസ്തയാക്കിയത്. സെങ്കിനി എന്ന നായികയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ജയ് ഭീം ചിത്രീകരണത്തിനിടെയുണ്ടായ അനുഭവങ്ങളേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ലിജോ മോൾ. പുതിയ ചിത്രമായ വിശുദ്ധ മെജോയുടെ വിശേഷങ്ങൾ ക്ലബ് എഫ്.എം സ്റ്റാർ ജാമിൽ പങ്കുവെയ്ക്കവേയാണ് ലിജോ ജയ് ഭീം അനുഭവങ്ങളും പറഞ്ഞത്.

ജയ് ഭീമിന് ശേഷം ബോളിവുഡിൽ നിന്ന് ഓഫർ വന്നിരുന്നുവെന്ന് ലിജോ മോൾ പറഞ്ഞു. പക്ഷേ ഹിന്ദി അറിയാത്തതുകൊണ്ട് സ്വീകരിക്കാനായില്ലെന്നും അവർ പറഞ്ഞു. അഭിനയിക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം കരയാനാണ് എളുപ്പം, ചിരിക്കാനാണ് ബുദ്ധിമുട്ട്. പക്ഷേ ജയ് ഭീമിന്റെ സമയത്ത് ഞാൻ നന്നായി പാടുപെട്ടു. കരണം കരച്ചിൽ മാത്രമാണ് അതിലുള്ളത്. ​ഗ്ലിസറിനില്ലാതെ കരയാൻ പഠിച്ചത് ജയ് ഭീമിലൂടെയാണെന്നും ലിജോ ചൂണ്ടിക്കാട്ടി.

"സൂര്യ സിനിമയിലുണ്ടെന്ന് കുറേക്കഴിഞ്ഞാണ് സംവിധായകൻ ജ്ഞാനവേൽ സാർ പറഞ്ഞത്. സെങ്കിനി എന്ന കഥാപാത്രത്തിന് സൂര്യയുടെ ചന്ദ്രുവുമായി ഒരുപാട് രം​ഗങ്ങളുണ്ട്. സൂര്യയാണ് നായകനെന്നറിഞ്ഞാൽ അത് നോക്കി നടിമാർ സിനിമ ചെയ്യാമെന്ന് സമ്മതിക്കും. പക്ഷേ സെങ്കിനി എന്ന കഥാപാത്രം ഇഷ്ടപ്പെട്ട് വരുന്ന ഒരാളെയാണ് ആവശ്യമെന്നായിരുന്നു സാർ പറഞ്ഞത്. കാണണമെന്ന് പറഞ്ഞ് എന്നെയും രജിഷയേയും സൂര്യ സാർ അദ്ദേഹത്തിന്റെ കാരവനിലേക്ക് വിളിപ്പിച്ചിരുന്നു. ഞങ്ങൾ ചെന്ന് കണ്ടു, സംസാരിച്ചു. അദ്ദേഹം ചോദിച്ചതിന് മറുപടി പറഞ്ഞു എന്നല്ലാതെ തിരിച്ചൊരക്ഷരം അങ്ങോട്ട് ചോദിക്കാൻ പറ്റിയില്ല. തിരിച്ചിറങ്ങിയപ്പോഴാണ് എന്തൊക്കെയോ ചോദിക്കാൻ വിട്ടുപോയെന്ന് മനസിലായത്."

"ഷൂട്ടിങ് തീരാറായ അവസരത്തിൽ ഒരുദിവസം സൂര്യ സാറിന്റെ അസിസ്റ്റന്റ് ആയ കുമാർ അണ്ണൻ വന്നിട്ടുപറഞ്ഞു എന്നെ കാരവനിലേക്ക് വിളിക്കുന്നുണ്ടെന്ന്. ഫുൾ മേക്കപ്പിലിരിക്കുകയാണ്. എന്താണെന്നറിയാതെയാണ് കയറിച്ചെന്നത്. ഇരിക്കാൻ പറഞ്ഞു. അപ്പോളവിടെ ജയ് ഭീമിന്റെ മറ്റൊരു നിർമാതാവായ രാജശേഖര പാണ്ഡ്യൻ സാറുമുണ്ട്. നല്ല പ്രകടനമായിരുന്നെന്ന് പറഞ്ഞ് ഒരു ​ഗിഫ്റ്റ് തന്നു. ഈ കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി വെച്ചോളൂ എന്നു പറഞ്ഞാണ് തന്നത്. എന്താണ് അതിനകത്തെന്ന് ആദ്യം മനസിലായില്ല. തിരിച്ച് എന്റെ കാരവനിലേക്ക് വന്ന് തുറന്നുനോക്കിയപ്പോഴാണ് സ്വർണമാലയാണെന്ന് മനസിലായത്." ലിജോ പറഞ്ഞു.

ജയ് ഭീമിന്റെ ഇമേജിൽ നിന്ന് പുറത്തുകടക്കാനാണ് വിശുദ്ധ മെജോ ചെയ്തത്. ജയ് ഭീമിന്റെ രണ്ടാം ഷെഡ്യൂളിൽ ഞാൻ സീൻ ആലോചിച്ച് വെറുതേ ഇരുന്ന് കരയും. കോവിഡ് സമയത്ത് ഷൂട്ടിങ് ഇടയ്ക്ക് നിന്നപ്പോൾ വീട്ടിലിരുന്നും സ്ക്രിപ്റ്റ് വായിച്ച് കരയും. ഡബ്ബിങ്ങിന്റെ സമയത്തും ശരിക്കും ബുദ്ധിമുട്ടി. വിശുദ്ധ മെജോയിലെ കഥാപാത്രം എന്നേക്കാൾ സ്മാർട്ടാണ്. കൊച്ചിക്കാരിയാണ്. മെജോയും ജീനയും തമ്മിലുള്ള സൗഹൃദമാണ് ഈ സിനിമയെന്നും ലിജോ മോൾ കൂട്ടിച്ചേർത്തു.

Content Highlights: actress lijomol about her jai bhim movie experience, visudha mejo, lijomol interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented