ഓൺലൈൻ തട്ടിപ്പിനിരയായി, മോർഫ് ചെയ്ത വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തി; പൊട്ടിക്കരഞ്ഞ് നടി


തനിക്ക് സംഭവിച്ചതുപോലൊരു അബദ്ധം വേറെയാർക്കും പറ്റരുതെന്നുള്ളതുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി വീഡിയോ ആരംഭിക്കുന്നത്.

ലക്ഷ്മി വാസുദേവൻ | ഫോട്ടോ: www.instagram.com/lakshmivasudevanofficial/

ഓൺലൈൻ വായ്പ്പാ ആപ്പിന്റെ തട്ടിപ്പിനിരയായെന്ന് തമിഴ്-തെലുങ്ക് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മി വാസുദേവൻ. ഇൻസ്റ്റാ​ഗ്രാമിൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ കരഞ്ഞുകൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവർക്ക് അയച്ചെന്നും നടി വെളിപ്പെടുത്തി.

തനിക്ക് സംഭവിച്ചതുപോലൊരു അബദ്ധം വേറെയാർക്കും പറ്റരുതെന്നുള്ളതു കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി ആരംഭിക്കുന്നത്. അഞ്ച്‌ ലക്ഷം രൂപ ലഭിക്കുമെന്നതായിരുന്നു ഫോണിൽ വന്ന മെസേജിന്റെ ചുരുക്കം. മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാക്കായി. ഇതെന്താണെന്ന് അപ്പോൾ മനസിലായില്ലെന്നും അവർ പറഞ്ഞു.മൂന്ന്, നാല് ദിവസങ്ങൾക്ക് ശേഷം നിങ്ങൾ ലോണെടുത്തിട്ടുണ്ടെന്നും പണം അടയ്ക്കണമെന്നും പറഞ്ഞ് മെസേജ് വരാൻ തുടങ്ങി. പിന്നെപ്പിന്നെ മോശമായ ഭാഷയിലുള്ള വോയിസ് മെസേജുകളും ഭീഷണി സന്ദേശങ്ങളും വരാൻ തുടങ്ങി. അപ്പോഴാണ് വിഷയം എത്രമാത്രം സീരിയസാണെന്ന് മനസിലായത്. വാട്ട്സാപ്പ് കോൺടാക്റ്റിലെ ചിലർക്ക് മോശമായ രീതിയിലുള്ള ചിത്രങ്ങളെല്ലാം പോയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇത്തരം ആപ്പുകളുടെ ചതിക്കുഴികളിൽ വീഴരുതെന്ന് പറഞ്ഞാണ് ലക്ഷ്മി വീഡിയോ അവസാനിപ്പിക്കുന്നത്. സംഭവത്തേത്തുടർന്ന് ഹൈദരാബാദിൽ സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് താരം.

Content Highlights: Lekshmi Vasudevan Instagram, actress leskhmi vasudevan about online loan app cheating

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented